ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 62 —

20. പരീക്ഷ.

1. ഗുണവചനം എന്നാൽ എന്തു? 2. ഗുണവചപനത്തിൻറ ഉപയോഗം
എന്തു? 3. ഗുണവചനങ്ങളെക്കൊണ്ടു എന്താവശ്യം? 4. ഗുണവചനത്തിന്നും
ഗുണനാമത്തിന്നും തമ്മിൽ വ്യത്യാസം എന്തു? 5. വിശേഷണമെന്നാൽ എന്തു?
6. നാമവിശേഷണങ്ങളാകുന്ന പദങ്ങൾ ഏവ? 7. ഗുണവചനങ്ങളും വിശേ
ഷണങ്ങളും ഒന്നു തന്നെയോ? 8. ഇവ തമ്മിൽ എന്തു ഭേദം? 9. പൂൎവവി
ശേഷണമെന്നാൽ എന്തു? ഉദാഹരണങ്ങളെ പറക. 10. വിശേഷണം
വിശേഷ്യത്തിന്റെ പിന്നിൽ വന്നാൽ അതിന്നുണ്ടാകുന്ന രൂപഭേങ്ങൾ ഏവ?
ഉദാഹരിക്ക. 11. വിശേഷ്യമെന്നാൽ എന്തു? 12. ഗുണനാമത്തെ നാമത്തോടു
ചേൎക്കുവാനുപയോഗിക്കുന്ന ക്രിയ ഏതു? 13. ഗുണവചനം സംസ്കൃതഭാഷയിൽ
നിന്നുണ്ടായതാണെങ്കിൽ അതിനെ നാമത്തോടു ചേൎക്കുന്നതു എങ്ങിനെ?
14. ശുദ്ധമലയാളവാക്കുകൾ ഉത്തരവിശേഷണങ്ങൾ ആകുന്നുവെങ്കിൽ അവ
യെ വിശേഷ്യത്തോടു ചേൎക്കുന്നതു എങ്ങിനെ?

ഇരുപതാം പാഠം.

(i.) അവ്യയം.

108. നാമത്തെപ്പോലെ എല്ലാ വിഭക്തിരൂപങ്ങളും ക്രിയ
യെപ്പോലെ കാലരൂപങ്ങളും ഇല്ലാത്ത പദങ്ങൾ അവ്യയ
ങ്ങൾ ആകുന്നു.

ഉദാഹരണങ്ങൾ.

(i.) ഉം, (രാമനും കൃഷ്ണനും വന്നു). ഓ, (രാമനോ കൃഷ്ണനോ വന്നു). ഈ
ആ, ഏ. (ii.) അതേ, തന്നേ, ഉവ്വ, അതാ, ഇതാ, ചരീ, ചേര, ഹേ,
അഹോ, എടോ, എടാ, എടീ ഇത്യാദി. (iii.) പുനഃ, അപി, മുഹുഃ, പ്രത്യഹം
ഇത്യാദി. (iv.) അവിടെ, അപ്പോൾ, അത്ര, അന്നു, അങ്ങു, അങ്ങിനെ ഇ
ത്യാദി.

[ജ്ഞാപകം: (i) അവ്യയം വാക്യത്തിലെ ആഖ്യയോ, ആഖ്യാതമോ, കൎമ്മ
മോ ആയിരിക്കയില്ല. പദങ്ങളെ കൂട്ടിച്ചേൎക്കയോ, വേർപിരിക്കയോ, വി
ശേഷിക്കുകയോ, മനോവികാരങ്ങളെ സൂചിപ്പിക്കുകയോ ചെയ്യുന്നു. (ii) അവ്യ
യങ്ങളിൽ ചിലവ നാമങ്ങളെയും മറ്റു ചിലവ ക്രിയകളെയും വിശേഷിക്കും.
ഉദാഹരണങ്ങൾ ക്രിയാവിശേഷണത്തിൽ കാണാം.]

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/76&oldid=196471" എന്ന താളിൽനിന്ന് ശേഖരിച്ചത്