ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 63 —

(ii.) ക്രിയാവിശേഷണം.

109. ക്രിയാപദം കാണിക്കുന്ന വ്യാപാരം പലവിധമാ
യും സംഭവിപ്പാൻ കഴിയുന്നതുകൊണ്ടു ഈ വ്യാപാരത്തി
ന്റെ സംഭവത്തെക്കുറിച്ചു (1) അതു എപ്പോൾ സംഭവിച്ചു?
(2) എവിടുന്നു സംഭവിച്ചു? (3) എങ്ങിനെ സംഭവിച്ചു? (4) എ
ന്തിനായ്ക്കൊണ്ടു സംഭവിച്ചു? (5) സംഭവിപ്പാൻ കാരണമെ
ന്തു? (6) എത്രത്തോളം സംഭവിച്ചു എന്നും മറ്റും ഉള്ള ആ
കാംക്ഷകൾക്കു ഇടവരുന്നു. ഈ ആകാംക്ഷകൾക്കുത്തരമാ
യിട്ടു ക്രിയാവ്യാപാരസംബന്ധമായ സംഗതികളെ കാണി
ക്കുന്ന പദങ്ങളെ ക്രിയാവിശേഷണങ്ങൾ എന്നു പറയും.

ഇവ (1) സ്ഥലം, (2) കാലം, (3) പ്രകാരം, (4) പ്രമാണം,
(5) സംഖ്യ, (6) ഗുണം, (7) നിശ്ചയം, (8) കാൎയ്യകാരണം മുത
ലായ അൎത്ഥങ്ങളോടു കൂടിയിരിക്കും.

(1) സ്ഥലം.

1. നിങ്ങൾ ഇവിടേ വരുവിൻ. 2. രാമൻ എവിടേ
പോയി? 3. പുസ്തകം അവിടേ ഉണ്ടു. 4. ഇങ്ങു വാ.
5. എങ്ങു പോയി? 6. അകലേ നില്ക്ക . 7. അരികേ വാ.
8. നീളേ നടന്നു. 9. ദൂരം പോയി. 10. താഴേ വീണു.
11. ചാരത്തു വാ. 12. തത്തേ വരികരികത്തു സമൎത്ഥേ.
13. അവൻ കിഴക്കോട്ടു പോയി.
ജ്ഞാപകം: 1. ഈ വിശേഷണപദങ്ങൾ അവ്യയങ്ങൾ ആകുന്നു.
ജ്ഞാപകം: 2. ഈ അൎത്ഥത്തെ കാണിപ്പാനായിട്ടു ചതുൎത്ഥിയും പഞ്ചമിയും
സപ്തമിയും വരും.

ചതുൎത്ഥി:

1. രാമൻ വനത്തിലേക്കു പോയി. 2. കൃഷ്ണൻ ഭൃത്യനെ
വീട്ടിലേക്കു അയച്ചു. 3. നദീതീരത്തിലേക്കു ചെന്നു.
4. ശത്രുക്കുൾ നാനാദിക്കിലേക്കു പോയി.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/77&oldid=196473" എന്ന താളിൽനിന്ന് ശേഖരിച്ചത്