ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 70 —

ആഖ്യ. 'രാമൻ വന്നു' ഇതിൽ ആർ? വന്നുഎന്ന ചോദ്യത്തി
ന്നുത്തരം രാമൻ എന്നാകയാൽ രാമൻ ആഖ്യയാകുന്നു.
എന്തു എന്നതിനെ വാക്യത്തിലെ ക്രിയയോടു ചേൎത്തുണ്ടാ
കുന്ന ചോദ്യത്തിന്നുത്തരമായ്വരുന്ന ക്രിയ ആഖ്യാതം. രാമൻ
വന്നു. രാമൻ എന്തു ചെയ്തു? വന്നു എന്നുത്തരം. അതിനാൽ
വന്നു എന്നതു ആഖ്യാതം. വാക്യത്തിലെ ക്രിയയെ 'ആരെ',
'എന്തിനെ' എന്ന പദങ്ങളോടു ചേൎത്തു വാക്യം ഉണ്ടാക്കി അ
തിന്നുത്തരമായി കിട്ടുന്നതു തന്നെ കൎമ്മം. രാമൻ കുട്ടിയെ
അടിച്ചു എന്നേടത്തു രാമൻ ആരെ അടിച്ചു എന്ന ചോദ്യ
ത്തിന്നുത്തരമായി കുട്ടിയെ എന്നു പറഞ്ഞാൽ കുട്ടിയെ എ
ന്നതു കൎമ്മം. കൎമ്മം ദ്വിതീയവിഭക്തിയിൽ ഇരിക്കും,

113. ആഖ്യയും കൎമ്മവും എല്ലായ്പോഴും നാമം ആയി
രിക്കും ആഖ്യാതം ക്രിയയോ നാമമോ ആയിരിക്കും. നാമം
ആഖ്യാതമാകുന്നു എങ്കിൽ അതിനോടു കൂടി സംബന്ധക്രിയ
ചേരും.

114. ആഖ്യയോടു അന്വയിക്കുന്ന വിശേഷണങ്ങൾ ആ
ഖ്യാവിശേഷണങ്ങൾ, കൎമ്മത്തോടു അന്വയിക്കുന്നവ കൎമ്മ
വിശേഷണങ്ങൾ, ആഖ്യാതത്തോടു അന്വയിക്കുന്നവ ആഖ്യാ
തവിശേഷണങ്ങൾ ആകുന്നു.

115. പ്രഥമ ആഖ്യയും, ദ്വിതീയ കൎമ്മവും, ഷഷ്ഠി നാമ
വിശേഷണവും ആയിരിക്കും. ശേഷം വിഭക്തികൾ ക്രിയാ
പദത്തോടു അന്വയിക്കും. ഇവയെ ക്രിയാവിശേഷണമായി
ട്ടെടുക്കേണം. സപ്തമിയോടു ഏ ചേൎന്നാൽ നാമവിശേഷ
ണമായ്വരും.

മലനാട്ടിലേ രാജാവു; വീട്ടിലേ കാൎയ്യം; ദേഹത്തിലേ രോ
ഗം; എന്നിലേ സ്നേഹം. നാട്ടിലേ വൎത്തമാനം, കാട്ടിലേ
പെരുവഴിയമ്പലം.

"https://ml.wikisource.org/w/index.php?title=താൾ:56A5726.pdf/84&oldid=196487" എന്ന താളിൽനിന്ന് ശേഖരിച്ചത്