ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 93 —

145. നാമങ്ങൾക്കും ക്രിയകൾക്കും സഹജമായ അൎത്ഥവും
പ്രവൃത്തിയും വിട്ടിട്ടു വിശേഷണങ്ങളായ്ത്തീൎന്ന പദങ്ങളും അവ്യ
യങ്ങൾ ആകുന്നു.

(1) നാമങ്ങളിൽനിന്നുണ്ടായവ നാമാവ്യയങ്ങൾ ആകു
ന്നു. ഇവക്കു എല്ലാ വിഭക്തികളിലും പ്രയോഗമില്ല. ആഖ്യ
യായിരിപ്പാൻ ശക്തിയും ഇല്ല. (i. 109.)

(2) ക്രിയകളിൽനിന്നുണ്ടായവ ക്രിയാവ്യയങ്ങൾ ആ
കുന്നു.
അനെ (എനെ), എ എന്നിവയിൽ അവസാനിക്കുന്ന ക്രിയാനാമങ്ങളാകുന്നു.
പെട്ടെന്നു, ചിക്കനേ, മെല്ലവേ, തിരികേ, കണക്കനേ, കണക്കേ, പതുക്കേ.

(3) ഗതികളും അവ്യയങ്ങളാകുന്നു. (ii. 88 — 69.

പരീക്ഷ. (134 — 145.)

1. വിശേഷണമെന്നാലെന്തു? 2. വിശേഷണത്തിന്നു മറ്റു പേരുകൾ
പറക. 3. വിശേഷണങ്ങൾ എത്ര വിധം? ഇവയെ വിവരിച്ചുദാഹരിക്കുക.
4. ഭേദകങ്ങളെ വിഭജിക്കുക. 5. ധാതുജമെന്നാൽ എന്തു? ഉദാഹരിക്കുക. 6.
ധാതുക്കൾക്കുണ്ടാകുന്ന വികാരങ്ങൾ ഏവ? 7. സാൎവ്വനാമികമെന്നാൽ എന്തു?
ഉദാഹരിക്കുക. 8. സംഖ്യാവാചകങ്ങൾ ഏവ? ഓരോന്നിന്നു ഉദാഹരണം
പറക. 9. പരിമാണമെന്തെന്നു വിവരിക്കുക. 10. പാരിമാണിക ഭേദക
ങ്ങൾ ഏവ? 11. ഗുണവചനങ്ങൾ ഏവ? 12. ഇവയിൽ നിത്യസമാസത്തി
ന്റെ പൂൎവ്വപദങ്ങൾ ആയിരുന്നവ ഏവ? 13. ഭേദകങ്ങളാൽ ഉണ്ടാകുന്ന നി
ത്യ സമാസങ്ങൾ എവ? 14. കൃതിജമെന്നാൽ എന്തു? വിവരിക്കുക. 15. കൃതി
ജങ്ങളെ വിഭജിക്കുക. 16. ക്രിയാവിശേഷണങ്ങളായ അവ്യയങ്ങൾ ഏവ?
അവയെ വിഭജിക്കുക. 17. അവ്യയം, നിപാതം, സംഗ്രാഹകഘടകങ്ങൾ,
വ്യാക്ഷേപകങ്ങൾ ഇവയെ വിവരിക്കുക.

III. വാക്യകാണ്ഡം.

146. വാക്യമെന്തെന്നും വാക്യങ്ങൾ എത്ര വിധമെന്നും
വാക്യങ്ങളുടെ ഭാഗങ്ങൾ ഏവയെന്നും വാക്യങ്ങൾ രചിക്കേ
ണ്ടതു എങ്ങനെയെന്നും വാക്യകാണ്ഡത്തിൽ വിവരിക്കും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/109&oldid=197379" എന്ന താളിൽനിന്ന് ശേഖരിച്ചത്