ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 95 —

ഏതു കൃഷ്ണൻ എന്ന ചോദ്യത്തിന്നു ഇടയാകും. അതിന്റെ സമാധാനത്തിന്നാ
യിട്ടു വസുദേവന്റെ മകൻ കൃഷ്ണനെന്നു പറഞ്ഞിട്ടും ശ്രോതാവിന്നു വ്യക്തമായ
അറിവു കിട്ടുന്നില്ലെങ്കിൽ ദ്വാരകയിലേ രാജാവായിരുന്ന കൃഷ്ണൻ എന്നും കൂടി
പറയും. വസുദേവന്റെ പുത്രനും ദ്വാരകയിലേ രാജാവും ആയ കൃഷ്ണൻ ഉപ
ദേശിച്ചു എന്നു പറഞ്ഞിട്ടും അൎത്ഥം പൂൎണ്ണമായിട്ടില്ല. എന്തു ഉപദേശിച്ചു?
ഗീതാശാസ്ത്രം. ആരെ ഉപദേശിച്ചു? അൎജ്ജുനനെ ഉപദേശിച്ചു. എപ്പോൾ?
ഭാരതയുദ്ധത്തിങ്കൽ. ഭാരതയുദ്ധം എപ്പോൾ സംഭവിച്ചു? ഏകദേശം അയ്യാ
യിരം കൊല്ലം മുമ്പേ. എന്തിന്നുപദേശിച്ചു? അൎജ്ജുനന്റെ ശോകത്തെയും
മോഹത്തെയും കളവാനായിട്ടു. അൎജ്ജുനന്നു എന്തിന്നു ശോകമോഹങ്ങൾ ഉണ്ടാ
യി? യുദ്ധത്തിൽ ഭീഷ്മർ ദ്രോണർ മുതലായ ഗുരുജനങ്ങളെ കൊല്ലെണമല്ലോ
എന്നതിനാൽ ശോകവും ക്രൂരകൎമ്മമായ യുദ്ധത്തെ ഉപേക്ഷിച്ചിട്ടു ഭീക്ഷാടനം
കൊണ്ടുപജീവനം കഴിക്കുന്നതു നന്നു എന്നതിനാൽ മോഹവും ഉണ്ടായി. ഇ
പ്പോൾ കിട്ടിയ അറിവെല്ലാം ഒന്നിച്ചു ക്രട്ടിയാൽ ഒരു വലിയ വാക്യം കിട്ടും.
“ഏകദേശം അയ്യായിരം കൊല്ലം മുമ്പേ സംഭവിച്ച ഭാരതയുദ്ധത്തിങ്കൽ വസു
ദേവരുടെ പുത്രനും ദ്വാരകയിലേ രാജാവും ആയ ശ്രീകൃഷ്ണൻ ഗീതാശാസ്ത്രത്തെ
ഭീഷ്മർ ദ്രോണർ മുതലായ ഗുരുജനങ്ങളെ സമരാംഗണത്തിൽവെച്ചു കൊല്ലെ
ണമല്ലോ എന്ന വിചാരത്താൽ ശോകവും, ക്ഷത്രിയധൎമ്മം തന്നേയെങ്കിലും അതി
ക്രൂരകൎമ്മമായതു കൊണ്ടു യുദ്ധത്തെ ഉപേക്ഷിച്ചു ബ്രാഹ്മണധൎമ്മമായ ഭീക്ഷാടനം
ചെയ്തു ഉപജീവനം കഴിക്കുന്നതു നന്നു എന്ന വിചാരത്താൽ മോഹവും ഉണ്ടായിട്ടു
യുദ്ധം ചെയ്കയില്ലെന്നു ദുശ്ശാഠ്യം പറയുന്ന അൎജ്ജുനനെ ഉപദേശിച്ചു”.

(ii) ഇങ്ങനെ വാക്യങ്ങളിൽ അത്യാവശ്യമുള്ള വിവരങ്ങൾ എല്ലാം ചേൎത്തു
ജ്ഞാനം വൎദ്ധിപ്പിച്ചു വാക്യം വലുതാക്കാമെങ്കിലും അതിന്റെ മുഖ്യതാൽപൎയ്യം
ശ്രീകൃഷ്ണൻ ഗീതാശാസ്ത്രം ഉപദേശിച്ചു എന്നു മാത്രം ആകുന്നു.

148. (1) വാക്യത്തിലേ പദങ്ങൾ തമ്മിൽ അന്വയിച്ചു
ഒന്നിന്റെ അൎത്ഥപൂൎത്തിക്കു മറ്റുപദങ്ങൾ ആവശ്യപ്പെടുന്നു
വെന്നു തോന്നിപ്പിക്കുന്നതു ആകാംക്ഷയാകുന്നു (i . 48). ഈ
ആകാംക്ഷയെ പൂരിക്കന്തോറും വാക്യം വലുതായ്ത്തീരും.

(2) പദങ്ങൾ തമ്മിലുള്ള സംബന്ധം കാണിക്കുന്നതു
പ്രത്യയങ്ങൾ ആകുന്നു. അതുകൊണ്ടു പ്രത്യയങ്ങളുടെ
അൎത്ഥം എന്തെന്നു കാണിക്കേണം.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/111&oldid=197381" എന്ന താളിൽനിന്ന് ശേഖരിച്ചത്