ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 101 —

ഇതിൽ പറ എന്നതു കാണിക്കുന്ന വ്യാപാരത്തിന്റെ ഫലം എന്നോടു ചേരു
ന്നതുകൊണ്ടു ‘എന്നോടു’ എന്നതു കൎമ്മം.

(4) ചൊല്ലു, പറ, ധരിപ്പിക്ക, കേൾപ്പിക്ക, അറിയിക്ക, ഉപ
ദേശിക്ക, പഠിപ്പിക്ക, ചോദിക്ക, ബോധിപ്പിക്ക, നിയോഗിക്ക,
യാചിക്ക, പ്രാൎത്ഥിക്ക, ഉരക്ക മുതലായ ക്രിയകളുടെ കൎമ്മം
സാഹിത്യത്തിൽ വരും.

മഹീസുരൻ തന്നോടു ചോദിച്ചാൻ, അവനോടു പലവും ഉപദേശിച്ചു,
ശക്തനാം രാക്ഷസനും അവനോടുരചെയ്താൻ.

(5) വാങ്ങുക എന്ന അൎത്ഥമുള്ള ക്രിയകളുടെ വ്യാപാരം
യാതൊന്നിനോടു ചേരുന്നുവോ ആയതു സംയോഗിയാക
യാൽ സാഹിത്യത്തിൽ വരും.

രാജാവിനോടു അനുജ്ഞ വാങ്ങി, എന്നോടു മേടിച്ചു.

(6) വിരോധം മുതലായ വ്യാപാരം കാണിക്കുന്ന ക്രിയകളു
ടെ ഫലം ചേരുന്ന നാമം സംയോഗി ആകയാൽ ആയതു
സാഹിത്യത്തിൽ വരും.

രാജാവിനോടു അനുജ്ഞ വാങ്ങി, എന്നോടു മേടിച്ചു.

(7) വിരോധത്താൽ ഉണ്ടാകുന്ന ഫലം വിയോഗമാകയാൽ സാഹിത്യം വിയോഗം കാണിക്കും.

രാഘവനോടു വിയോഗം, ബന്ധനത്തോടു വേൎവ്വിടുത്തി, നിന്നോടു പിരി
ഞ്ഞു ഞാൻ.

(8) രണ്ടു വസ്തുക്കളുടെ സാമ്യാസാമ്യം നോക്കുന്നതു അവയെ
അടുത്തടുത്തു വെച്ചിട്ടാകയാൽ സാഹിത്യം കാണിക്കുന്ന സം
യോഗം തുല്യതയെയും കാണിക്കും.

അവനോടു സദൃശൻ ഇവൻ, നിന്നോടൊപ്പവർ ആർ, നളനോടു തുല്യൻ.

(9) തുല്യതയാൽ ഉണ്ടാകുന്നതു ഐക്യം ആകയാൽ സം
യോഗിക്കും ആഖ്യക്കും അഭേദം ഉണ്ടായി രണ്ടും പ്രഥമയിൽ
വരും.

ശിവൻ ശക്തിയോടു ചേരുന്നു. അമ്മ കുട്ടിയോടു കൂടി വന്നു.
ശിവൻ ശക്തിയുമായി ചേരുന്നു. അമ്മ കുട്ടിയുമായ്വന്നു.
"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/117&oldid=197387" എന്ന താളിൽനിന്ന് ശേഖരിച്ചത്