ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 103 —

പൂവിന്നു വനം പുക്കു = പൂ കൊണ്ടുവരുവാൻ വനം പുക്കു. പൂ എന്നതു കൊണ്ടു
വരുവാൻ എന്നതിന്റെ കൎമ്മം; ഈ ക്രിയാന്യൂനം ലോപിച്ചാൽ ‘പൂ’ എന്നതിന്നു
പകരം ‘പൂവിന്നു’ എന്ന ചതുൎത്ഥി വരും. പോൎക്കു (പേർ ചെയ്വാൻ) സന്നദ്ധൻ;
ചൂതിന്നു തുനിഞ്ഞു; ഭിക്ഷക്കു തെണ്ടി നടന്നു; വെള്ളത്തിന്നു പോയി; വേളിക്കു
മുഹൂൎത്തം നോക്കുന്നു.

(6) താദൎത്ഥ്യം, അനുസരണം, ലക്ഷീകരണം, സംഭാവന,
പകരം, തുല്യത എന്നീ അൎത്ഥത്തിൽ ചതുൎത്ഥി വരും.

(i) താദൎത്ഥ്യം—(ഒരു കാൎയ്യം സാധിപ്പാൻ വേണ്ടി) ഊണിന്നു കാത്തി
രിക്കുന്നു. കാൎയ്യത്തിന്നു കഴുതക്കാൽ പിടിക്ക, നാട്ടിലേ പുഷ്ടിക്കിഷ്ടി ചെയ്ക,
ചാത്തത്തിന്നു ക്ഷണിച്ചു.

ജ്ഞാപകം.—ആയി, ആയ്ക്കൊണ്ടു, വേണ്ടി എന്ന ഗതികൾ ഈ അ
ൎത്ഥത്തിൽ വരും.

(ii) അനുസരണം—(ഒരു ക്രിയക്കു ഒത്ത ക്രിയ ചെയ്ക). താളത്തിന്നു
തുള്ളുന്നു (താളത്തിന്നു ഒത്തവണ്ണം) നിലക്കു നിന്നാൽ മലക്കു സമം.

(iii) ലക്ഷീകരണം—കാശിക്കു പോകുന്നു (കാശിയെ ലക്ഷ്യമാക്കി).
കല്ലു കാലിന്നു തട്ടുന്നു.

(iv) സംഭാവന—ഹിരിച്ചശേഷം ഒന്നു വരികിൽ ആദിത്യൻ, രണ്ടി
ന്നു ബുധൻ (രണ്ടു വരികിൽ എന്ന അൎത്ഥം). നൂറ്റിന്നു അഞ്ചു പലിശ.

(v) പകരം—ശപിച്ചതിന്നു അങ്ങോട്ടും ശപിച്ചു.

(vi) തുല്യത—നളന്നു തുല്യൻ, രാമനു സദൃശൻ, ധനദന്നു സമൻ.

156. (1) പഞ്ചമി എന്നതു സപ്തമിയോടു നിന്നു എന്ന
ഗതി ചേൎന്നുണ്ടായ ഒരു വിഭക്തിയാകുന്നു. ഗതികളിൽ അവ
സാനിക്കുന്ന എല്ലാ രൂപങ്ങളെയും പ്രത്യേകമായ വിഭക്തി
കളായി ഗണിച്ചു വരാത്തതുകൊണ്ടു ഇതിനെയും ഒരു പ്രത്യേ
കവിഭക്തിയാക്കി എടുക്കേണമെന്നില്ല. ഈ രൂപം സംസ്കൃത
പഞ്ചമിയുടെ ചില അൎത്ഥത്തിൽ ഉപയോഗിച്ചുവരുന്നതു
കൊണ്ടു പൂൎവ്വവൈയാകരണന്മാർ അതിനെ പഞ്ചമി എന്നു
പറഞ്ഞു.

(2) ക്രിയാവ്യാപാരത്താൽ രണ്ടു വസ്തുക്കൾക്കു വിയോഗം
ഉണ്ടാകുമ്പോൾ യാതൊന്നു ഉറപ്പായി നില്ക്കുന്നുവോ ആയതു
അപാദാനം ആകുന്നു. അപാദാനത്തിൽ പഞ്ചമി വരും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/119&oldid=197389" എന്ന താളിൽനിന്ന് ശേഖരിച്ചത്