ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 109 —

(v)പ്രമാണം— അത്ര, ഇത്ര, ഇത്തിരി, എത്ര, തെല്ലു, ചെറ്റു, കുറെ
ശ്ശെ, മുഴുവൻ, മുറ്റും, തീരേ, ഒട്ടും, അല്പം, കുറെ, വളരെ, ഓളം, തുലോം,
അതി, അത്യന്തം, ദൃശം ഇത്യാദി അവ്യയങ്ങളും ചതുൎത്ഥിയും സപ്തമിയും പ്രമാ
ണം (പരിണാമം) എന്ന അൎത്ഥം കാണിക്കും.

(vi) സംഖ്യ— ഒരിക്കൽ, ഒരുകാലം, ഒരുദിനം, രണ്ടുവട്ടം, മൂന്നുപ്രാവ
ശ്യം, നാലുതവണ, അഞ്ചുകറി, ആയിരമുരു, തിരികേ, പിന്നേയും, പലകുറി,
പലപ്പോഴും, ഇത്യാദി അവ്യയങ്ങൾ ക്രിയാവ്യാപാരം എത്ര പ്രാവശ്യം ഉണ്ടായി
എന്നു കാണിക്കും.

(vii) ഗുണം— ഗുണനാമങ്ങളോടും ഗുണവചനങ്ങളോടും ആയി മുത
ലായ ക്രിയാന്യൂനങ്ങൾ ചേൎത്തു ക്രിയാവിശേഷണങ്ങൾ ഉണ്ടാക്കും.

നാമം— ജാഗ്രതയായി നടന്നു, ഉത്സാഹമായി പണിനടക്കുന്നു, വിരോ
ധമായിപ്പറഞ്ഞു, ദോഷമായി പ്രവൃത്തിച്ചു, ഉറപ്പായിപ്പറഞ്ഞു.

(viii) നിശ്ചയം— നീ നിശ്ചയം ജയിക്കും, സാധിക്കും നിൎണ്ണയം. ദൃഢം,
നിസ്സംശയം, നിരാക്ഷേപം.

(ix) കാൎയ്യകാരണം— നിമിത്തം, കാരണം, മൂലം, ഹേതു, കൊണ്ടു.
എന്നീ ഗതികളും തൃതീയവിഭക്തിയും കാൎയ്യകാരണഭാവം കാണിക്കും.

161. അവ്യയീഭാവസമാസങ്ങൾ എല്ലാം ക്രിയാവിശേഷ
ണങ്ങൾ ആകുന്നു.

യഥാശക്തി ചെയ്തു, മദ്ധ്യേമാൎഗ്ഗം പറഞ്ഞു, പ്രതിവൎഷം ജയിച്ചു, അന്വഹം
പഠിച്ചു.

162. (1) ക്രിയാന്യൂനങ്ങൾക്കെല്ലാം വാക്യത്തിലേ ആഖ്യ
തന്നേ കൎത്താവു ആകുന്നുവെങ്കിൽ ഇവയെ ആഖ്യാതവിശേ
ഷണങ്ങളായിട്ടു എടുക്കേണം.

(i) നിശ്ചയിച്ചേവം ഉറച്ചഥ, രാക്ഷസൻ വിശ്വസിച്ചപ്പോൾ അവനോടു
രചെയ്താൻ = അഥ രാക്ഷസൻ ഏവം നിശ്ചയിച്ചു, അപ്പോൾ വിശ്വസിച്ചു,
അവനോടു ഉരചെയ്താൻ എന്നതിൽ ക്രിയയുടെ കൎത്താവു രാക്ഷസനാകയാൽ
ക്രിയാന്യൂനങ്ങൾ പൂൎണ്ണക്രിയയുടെ വിശേഷണങ്ങൾ ആകുന്നു.

(2) കൎത്താവു വെവ്വേറെയാകുന്നുവെങ്കിൽ, ക്രിയാന്യൂന
ത്തിൽ അവസാനിക്കുന്ന വാക്യം ആഖ്യാതത്തിന്റെ വിശേ
ഷണമായ്വരും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/125&oldid=197395" എന്ന താളിൽനിന്ന് ശേഖരിച്ചത്