ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 111 —

പരീക്ഷ (159—163.)

(i) 1. കാരകങ്ങളുടെ പേർ പറക. 2. ക്രിയാവിശേഷണങ്ങളായ കാരക
ങ്ങൾ ഏവ? വിവരിച്ചുദാഹരിക്കുക. 3. കാരകങ്ങൾ ഒഴികേയുള്ള ക്രിയാവിശേ
ഷണങ്ങളുടെ വിഭാഗങ്ങളെയും ഓരോന്നിന്നു ഓരോ ഉദാഹരണവും പറക.
4. ക്രിയാവിശേഷണമായ്വരുന്ന സമാസമേതു? ഉദാഹരിക്കുക. 5. ക്രിയാന്യൂന
ങ്ങളെ എപ്പോൾ ക്രിയാവിശേഷണമായി എടുക്കും? എപ്പോൾ എടുക്കുകയില്ല?
6. നാമവിശേഷണങ്ങൾ എത്രവിധം? ഉദാഹരിക്കുക.

(ii) താഴെ ചേൎത്ത വാക്യങ്ങളിലേ വിശേഷണങ്ങളെ കാണിച്ചു അവയുടെ
ലക്ഷണങ്ങളെ പറക.

a) നന്ദനാമാങ്കിതന്മാരായ്മരുവുന്ന
മന്ദമതികളാം മന്നവർ ചെയ്തൊരു
ധിക്ക്രിയകൊണ്ടു കുപിതനായോരു ഞാൻ
അക്കുലമൊക്കേയൊടുക്കിക്കളഞ്ഞു, ഞാൻ
മൌൎയ്യനു രാജ്യം കൊടുത്തീടുവെനെന്നു
ധൈൎയ്യമോടേവം പ്രതിജ്ഞ ചെയ്തീടിനേൻ.

b) ശാന്തനായുള്ളോരനന്തനനന്തരം
ശാന്തനയൊട്ടുമില്ലാത മാതാവിനെ
ചിന്തിച്ചു പോയിത്തപസ്സു തുടങ്ങിനാൻ.

c) നോറ്റു കിടന്നോരു നന്ദന്താൻ മെല്ലെമെ
ല്ലാറ്റിലേ മുങ്ങുവാൻ ചെല്ലുന്നേരം
കാലം പുലൎന്നു തുടങ്ങുന്നതിൻ മുമ്പേ
ചാലേപ്പോയ്ചെന്നതു കണ്ടുകൊണ്ട
വാരീശദൂതനായുള്ളോരു ദാനവൻ
പാരാതെ ബന്ധിച്ചു കൊണ്ടുപോയാൻ.

d) നല്ല നല്ല ജനമൊക്കെ മരിച്ചാൽ
ഇല്ല പിന്നെയൊരു സൌഖ്യമൊരുന്നാൾ
വല്ലവണ്ണമൊരു ദിക്കിലിരിക്കാം.
നല്ലമാൎഗ്ഗമതു താൻ ജയ ശൌരേ!

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/127&oldid=197397" എന്ന താളിൽനിന്ന് ശേഖരിച്ചത്