ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 128 —

ഉച്ചത്തിലാമ്മാർ നിലവിളിച്ചൊക്കവേ
പുഷ്പപുരിക്കു വടക്കും കിഴക്കുമായി
കെല്പോടു ചെന്നു വളഞ്ഞാർ അതുനേരം.

ഇവിടെ അനേകം ആഖ്യകളെ ഒന്നിച്ചു കൂട്ടിച്ചേൎത്തിരിക്കുന്നു.

5. വീരനായുള്ളൊരു പൎവ്വതരാജനും
ധീരനായുള്ളൊരു വൈരോധകൻതാനും
പുത്രനായുള്ള മലയകേതുതാനും
എത്രയുമൂക്കുള്ള മന്ത്രിജനങ്ങളും
ബന്ധുക്കളും പഞ്ചസേനാധിപന്മാരും
സിന്ധുവാസികളായ ശകന്മാരും
പാരസീകന്മാർ യവനഗണങ്ങളും
വീരരായീടുന്ന ബന്ധുജനങ്ങളും
ആനതേർ കാലാൾ കുതിരപ്പടകളും
ആനകശൃംഗമൃദംഗാദിവാദ്യവും
ഒക്കവേ തിക്കിത്തിരക്കീട്ടു തെക്കോട്ടു
വെക്കം നടന്നു.

6. ദ്രോണർ, കൎണ്ണൻ, ജയദ്രഥൻ തുടങ്ങിയുള്ളവർ അഭിമന്യുവി
നെ നിഗ്രഹിച്ചു. (ഇതിനെ കേവലവാക്യമാക്കി എടുക്കേണം.
ദ്രോണൻ, കൎണ്ണൻ, ജയദ്രഥൻ എന്ന പദങ്ങൾ സമാനാധികര
ണത്തിൽ തുടങ്ങിയുള്ളവർ എന്നതിനോടു അന്വയിക്കുകകൊണ്ടും
തുടങ്ങിയുള്ളവർ നിഗ്രഹിച്ചു എന്നതിന്റെ ആഖ്യയാകകൊണ്ടും
ഇതു കേവലവാക്യം.)

7. മേലെഴുതിയ വാക്യങ്ങളെ അപോദ്ധരിക്കുക. വിഭക്ത്യൎത്ഥ
ങ്ങളും പറക. പാഠപുസ്തകത്തിലേ ൬ വാക്യങ്ങളെ വിഭജിക്കുക.

4. സമ്മിശ്രവാക്യങ്ങൾ.

(1) കാഴ്ചെക്കു ആയതു അല്പമായി തോന്നിയാലും ആ
ക്രിയ, ഒരുവന്നു ഗുണകരങ്ങളായ സൽകൃത്യാദികളിൽ സ്വാ
ഭാവികമായി തന്നേ ആസ്ഥയുണ്ടെന്നുള്ളതിനെ കുറിക്കുന്ന
ലക്ഷണങ്ങളിൽ ഒന്നാകുന്നു എന്നു പ്രത്യേകിച്ചു ഓരോന്നു

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/144&oldid=197414" എന്ന താളിൽനിന്ന് ശേഖരിച്ചത്