ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 134 —

നിങ്ങൾക്കു മൂവൎക്കും, ക്ഷേത്രങ്ങളിൽ എല്ലാറ്റിലും, അവരിൽ ഐവരിലും
അഗ്രജൻ.

പരീക്ഷ. (177—180.)

(i) 1. സമാനാധികരണം എന്നാൽ എന്തു? 2. ആഖ്യക്കും ആഖ്യാതത്തി
ന്നും ഏതിൽ സമാനാധികരണം ഉണ്ടായിരുന്നു? ഇപ്പോൾ ഏതു വിഷയങ്ങ
ളിൽ ഉണ്ടായിരിക്കും? 3. വിശേഷണത്തിന്നും വിശേഷ്യത്തിന്നും സമാനാധി
കരണം എപ്പോൾ ഉണ്ടാകും? ഉദാഹരിക്കുക.

(ii) ഈ വാക്യങ്ങളിലേ പൊരുത്തങ്ങൾ പറക.

1. വാരിജാക്ഷൻ പ്രത്യക്ഷനായിട്ടു ചൊല്ലി നിന്നീടിനാൻ. 2. ഭ്രാതാവാ
യ്വന്നതും മാതാവായ്വന്നതും താതനായ്വന്നതും കേവലം നീ. 3. ഇത്തരമോരോ
രോ നൽസ്തുതിയോതിനിന്നുത്തമയായൊരു ഭക്തിയുമായി. 4. യാഗവും തുട
ങ്ങിനാർ ശൌനകാദികളായൊരാഗമജ്ഞോത്തമന്മാരാകിയ മുനീന്ദ്രന്മാർ, ആഗ
മിച്ചിതു മുനിമാരെ സേവിപ്പാനപ്പോൾ വേഗത്തോടുഗ്രശ്രവസ്സാകിയ സൂതൻ
താനും. 5. ഭൎഗ്ഗനാം ഭഗവാനും പാൎവ്വതീദേവിതാനും കാട്ടാളവേഷത്തോടും പ്ര
ത്യക്ഷമായവാറും. 6. മന്നവൻ പൌഷ്യനപ്പോളുദങ്കനോടു ചൊന്നാൻ പീയു
ഷസമം വാക്യമാത്മാവു വജ്രോപമം.

vi. സംസ്കരണം Synthensis.

181. (1) പല വാക്യങ്ങളെ കൂട്ടിച്ചേൎത്തു ഒരു വാക്യമാക്കുക
യോ ഒരു വാക്യത്തിലേ ഭാഗങ്ങളെ അൎത്ഥം വെളിവാകുന്നവി
ധത്തിൽ ചേൎക്കുകയോ ചെയ്യുന്നതു സംസ്കരണം ആകുന്നു.

(2) സമാനഭാഗങ്ങൾ ഉള്ള പല വാക്യങ്ങളെയും സമുച്ച
യിച്ചു ഒരു വാക്യമാക്കാം. സമാനഭാഗത്തെ ഒരിക്കൽമാത്രം
പ്രയോഗിച്ചു അസമാനഭാഗങ്ങളെ ഉള്ളതു പോലെയും ഉപ
യോഗിച്ചു ഒരു വാക്യമാക്കാം.

(i) രാമൻ പുസ്തകം വായിക്കുന്നു; കൃഷ്ണൻ പുസ്തകം വായിക്കുന്നു; ഗോവി
ന്ദൻ പുസ്തകം വായിക്കുന്നു. ഈ മൂന്നു വാക്യങ്ങളിൽ കൎമ്മവും ആഖ്യാതവും
സമാനം; ആഖ്യ മാത്രം ഭേദിച്ചിരിക്കുന്നു. ഈ ആഖ്യകളെ ഉംകൊണ്ടു സമുച്ച
യിച്ചു സമാനഭാഗം ഒരിക്കൽ ഉപയോഗിച്ചാൽ മതി.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/150&oldid=197420" എന്ന താളിൽനിന്ന് ശേഖരിച്ചത്