ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 144 —

(2) സംസ്കൃതത്തിൽനിന്നും ഈ അന്യഭാഷകളിൽനിന്നും
വന്ന പദങ്ങളെ മലയാളഭാഷയിൽനിന്നു നീക്കിക്കളഞ്ഞാൽ
ശേഷിക്കുന്നവയെല്ലാം ദ്രാവിഡഭാഷാപദങ്ങൾ ആകുന്നു.
ആന, കുതിര, വാഴ, കോഴി, ഇരിക്ക, ആകു, പോക, നടക്ക,
തിന്നുക, ഉണ്ണുക, കാൺക, അറിക, ഞാൻ, നീ, താൻ.

(3) ദ്രാവിഡശബ്ദങ്ങളിൽ ചിലവാക്കു മലയാളത്തിൽ മാത്രം
പ്രയോഗമുള്ളു; മറ്റു ദ്രാവിഡഭാഷകളിൽ പ്രയോഗമില്ലായ്ക
യാൽ അവയെ സ്വന്തം എന്നു പറയും. മറ്റു ദ്രാവിഡ
ഭാഷകൾക്കും സാമാന്യമായിട്ടുള്ളവയെ ആഭ്യന്തരം എന്നു
പറയും.

സ്വന്തം— അക്കിൽക്കറ, അണ്ടി, അതിർ, ആഴ്ച, ഇഴുങ്ങുക, അച്ഛൻ,
പോറ്റി, എത, പുണരുക, പള്ള, ഒപ്പുക.

ആഭ്യന്തരം— എരുതു, മരുന്നു, പുളി, ഉപ്പു, എലി, ഓടു, കാടു, കണ്ണു,
കൈ.

(4) സ്വന്തവും ആഭ്യന്തരവും അല്ലാത്തവ ബാഹ്യശബ്ദ
ങ്ങൾ വൈദേശികശബ്ദങ്ങൾ ആകുന്നു.

(i)സംസ്കൃതം— അന്നം, അണ്ഡജം, ആശ, ഇന്ദീവരം, ഈശൻ,
ഉപകാരം, ഊഹം, ഋതു, ഋഷി, ക്ഌപ്തി, ഏകൻ, ഐശ്വൎയ്യം, ഓഷ്ഠം, ഔദാൎയ്യം.

(ii) അറബി— അൎജി (ഹരജി), അവീൻ, അലുവ (ഹലുവ), ആജി,
ഉമ്മ, ഉറുമാൻ (പഴം), ഉലുവ, ഓത്താൻ, ഒസ്യത്ത്, കപ്പി, കരാറു, കലാശിക്ക,
കവാത്തു, കശാപ്പു (കാരൻ), കസബ, കാദി, കിസ്ത, കയ്പീത്ത്, കാലീ, ചുക്കാൻ,
ചൈത്താൻ, ജപ്തി, ജമാബന്തി, ജാമീൻ, തകറാറു, തമാശ, തഹസീൽ (ദാർ),
ദല്ലാലി, നാജർ.

(iii) ഹിന്ദുസ്താനി— അമൽ, ഇസ്ത്രി, ഉണ്ടിക, കച്ചേരി, കട്ടാരം,
കുത്തക, കോതടി (കോസടി), ഗടിയാൾ (ഗടിയാളം), കഞ്ചാവു, ചട്ടിണി,
ചാവടി, ചീട്ടു, ചിലിമ്പി, ചേല, ചൌവ്വുകി, ജോടു, ടപ്പാൽ, ഡോള, ടംജാൻ,
തമ്പു, തുക്കുടി, തോക്കു, തൊപ്പി, ദീവാളി, നബാബു.

(iv) പാൎസി— കമാൻ, കമാനം, അങ്കാം, അങ്കാമി, അജിമാശി, അവിൽ
ദാർ, ഉമേദ്വാർ, കാനംകോവി, കാനേഷുമാരി, കൊത്തുവാൾ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/160&oldid=197430" എന്ന താളിൽനിന്ന് ശേഖരിച്ചത്