ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 150 —

കൊണ്ടു അറിയിക്കാൻ കഴിയുന്നതുകൊണ്ടു നമുക്കുള്ള എല്ലാ
ജ്ഞാനവിഷയങ്ങളും നമ്മുടെ ഭാഷയിൽ സംഭൃതമായിരിക്കും.
നാൾക്കുനാൾ നമ്മുടെ ജ്ഞാനം അഭിവൎദ്ധിക്കുന്നതുപോലെ
ഭാഷയിലേ പദങ്ങളും വൎദ്ധിച്ചു ജനങ്ങളുടെ ജ്ഞാനസംപത്തു
വിലയുള്ളതായ്ത്തീരുന്നു.

(5) ഇന്ദ്രിയങ്ങൾ നിമിത്തമായിട്ടെല്ലാ ജ്ഞാനവും ഉണ്ടാ
കുന്നുവെങ്കിലും ഇന്ദ്രിയങ്ങൾക്കു എത്താൻ കഴിയാത്ത വി
ഷയങ്ങളെയും അറിഞ്ഞു പേർ വിളിപ്പാനുള്ള സാമൎത്ഥ്യം
ഭാഷക്കുണ്ടു.

(8) അതുകൊണ്ടു ഇത്ര ആശ്ചൎയ്യകരമായ ഈ ഭാഷ നമ്മു
ടെ മനസ്സിനെ പരിഷ്കരിച്ചു ജ്ഞാനത്തെ സംപാദിച്ചു കൊ
ടുക്കുന്നതുകൊണ്ടു ആ ഭാഷയെ സദ്വിഷയങ്ങളിൽ വെച്ചു
അതിശ്രേഷ്ഠമായ ജഗദീശ്വരപ്രാൎത്ഥനാദികളിലും ജനങ്ങളു
ടെ ഇടയിൽ ജ്ഞാനാഭിവൃദ്ധിക്കായിട്ടും ഉപയോഗിപ്പാനായിട്ടു
ഈശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ.

ശുഭമസ്തു

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/166&oldid=197436" എന്ന താളിൽനിന്ന് ശേഖരിച്ചത്