ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 25 —

(i) പോ + ഇ = പോയി, അയ്യോ + എന്നു = അയ്യോയെന്നു, മുതലായ അപ
വാദങ്ങളും ഉണ്ടു.

(b) ലോപസന്ധി.

35. പദാന്തത്തിൽ ശബ്ദന്യൂനപ്രത്യയമായ അകാരം,
ക്രിയാന്യൂനപ്രത്യയമായ എകാരം, സംവൃതം എന്നിവക്കു
പിന്നിൽ സ്വരം വന്നാൽ അന്ത്യസ്വരം ലോപിക്കും.

ശബ്ദന്യൂനം. ചെയ്ത + അവസ്ഥകൾ = ചെയ്തവസ്ഥകൾ, ആയുള്ള +
അവൻ = ആയുള്ളവൻ. വെണ്ണകട്ട + ഉണ്ണി = വെണ്ണകട്ടുണ്ണി. ചെയ്ത + ഒരു
ഉപകാരം = ചെയ്തൊരുപകാരം.

ക്രിയാന്യൂനം. ചെയ്യാതെ + ഇരുന്നു = ചെയ്യാതിരുന്നു. കാണാതെ +
ആയി = കാണാതായി.

സംവൃതം. കാടു + അല്ല = കാടല്ല; കല്ലു + ഇൽ = കല്ലിൽ; മാമുനി
കണ്ടു + അങ്ങു + അറിഞ്ഞു + ഉള്ളിൽ = മാമുനി കണ്ടങ്ങറിഞ്ഞുള്ളിൽ; വന്ദിച്ചു +
അവനോടു + അതു + എല്ലാം + അറിയിച്ചാൻ = വന്ദിച്ചവനോടതെല്ലാമറിയി
ച്ചാൻ.

(i) ശബ്ദന്യൂനത്തിന്റെ പിന്നിൽ നിദൎശകസൎവനാമങ്ങൾ, ഒരു, (ഓരോ)
ഇടം, (ഏടം, എടം) മുതലായ സ്വരാടിപദങ്ങൾ വന്നാൽ ഗദ്യത്തിലും ശബ്ദ
ന്യൂനപ്രത്യയമായ അകാരം ലോപിക്കും.

പോകുന്ന + അവൻ = പോകുന്നവൻ, പോയവർ, വന്നവർ, വന്നിതു,
ചെയ്തൊരു കാൎയ്യം, ചെന്നേടത്തു.

(i) പൂൎണ്ണക്രിയയുടെ പിന്നിൽ ഉണ്ടു, ഇല്ല എന്ന ക്രിയകൾ വന്നാൽ
അന്ത്യമായ ഉകാരം ലോപിക്കും.

കേട്ടു + ഇല്ല = കേട്ടില്ല, പോകുന്നു + ഇല്ല = പോകുന്നില്ല.

(iii) പൂൎണ്ണക്രിയയുടെ പിന്നിൽ എൻധാതുവിന്റെ രൂപങ്ങൾ വന്നാൽ
അന്ത്യമായ ഉകാരത്തിന്നു ലോപം വികല്പമായ്വരും.

കേട്ടു + എന്നു = കേട്ടുവെന്നു, കേട്ടെന്നു; പോകുന്നു + എങ്കിൽ = പോകുന്നു
വെങ്കിൽ, പോകുന്നെങ്കിൽ.

(iv) നമ്മുടെ ഇഷ്ടംപോലെ ഒരു വ്യാകരണവിധിയെ നടത്താമെങ്കിൽ
അതിന്നു വികല്പം എന്നു പേർ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/41&oldid=197311" എന്ന താളിൽനിന്ന് ശേഖരിച്ചത്