ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 33 —

(i) മലയാളത്തിൽ ലിംഗം നാമാൎത്ഥത്തെ ആശ്രയിച്ചു നില്ക്കുന്നു. സംസ്കൃ
തത്തിൽ നാമരൂപത്തെ ആശ്രയിക്കുന്നു. സംസ്കൃതത്തിലേ തടഃ, തടീ, തടം
എന്ന മൂന്നു പദങ്ങൾക്കും കര എന്നു അൎത്ഥമാകുന്നുവെങ്കിലും തടഃ എന്നതു പു
ല്ലിംഗവും, തടീ എന്നതു സ്ത്രീലിംഗവും, തടമെന്നതു നപുംസകലിംഗവും ആ
കുന്നു. എന്നാൽ മലയാളത്തിൽ തടം, തടീ എന്നിവ നപുംസകം തന്നേ.

(2) സംജ്ഞാനാമം, സാമാന്യനാമം, നിദൎശകസൎവ്വനാമം,
പ്രശ്നാൎത്ഥകസൎവ്വനാമം ഇവക്കു മാത്രം ലിംഗത്തിൽ രൂപഭേ
ദം വരും.

(i) സംജ്ഞാനാമം. നാരായണൻ — നാരായണി; മാധവൻ — മാധവി;
കൊറുമ്പൻ — കൊറുമ്പി, കൊറുമ്പാച്ചി; ബാപ്പു — ബാച്ചി.

(ii) സാമാന്യനാമം. പണക്കാരൻ — പണക്കാരത്തി; മലയൻ - മലയി;
അനുജൻ — അനുജ.

(iii) സൎവ്വനാമം. അവൻ—അവൾ; ഏവൻ—ഏവൾ; യാവൻ—യാവൾ.

(iv) പുരുഷാൎത്ഥകസൎവ്വനാമങ്ങൾക്കു ലിംഗഭേമില്ലായ്കയാൽ അവ അലിം
ഗങ്ങൾ ആകുന്നു.

(3) സമൂഹനാമങ്ങൾ, മേയനാമങ്ങൾ, ഗുണനാമങ്ങൾ,
ക്രിയാനാമങ്ങൾ എന്നിവ നപുംസകലിംഗങ്ങൾ ആകുന്നു.
എങ്കിലും സംസ്കൃതപ്രയോഗം അനുകരിച്ചു ചിലപ്പോൾ ഇ
വക്കും ലിംഗഭേദം ഉണ്ടാകും.

(i) സമൂഹനാമങ്ങൾ. വാഴ്ത്തിനാർ കാണിജനം; സുന്ദരീജനം ചൊ
ന്നാർ; ദുഷ്ടരാം ശത്രുക്കൂട്ടം; സൈന്യം തിരിച്ചു മണ്ടിനാർ.

(ii) ഗുണനാമങ്ങൾ. ധൎമ്മവും അധൎമ്മവും എന്നിവർ ഇരിവരും; ദുഷ്ട
നാം കലിയുഗം.

(iii) ക്രിയാനാമങ്ങൾ. ചിന്തയാകുന്നതു കാൎയ്യവിനാശിനി, നിദ്രാതാൻ
മണ്ടിനാൾ.

(4) സംജ്ഞാനാമങ്ങളിലും സാമാന്യനാമങ്ങളിലും സുബു
ദ്ധികൾക്കേ ലിംഗഭേദം വരികയുള്ളു.

47. (i) അകാരാന്തപ്രാതിപാദികങ്ങളിൽ അൻ, ആൻ
എന്നിവ പുല്ലിംഗപ്രത്യയങ്ങളായ്വരും.

3

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/49&oldid=197319" എന്ന താളിൽനിന്ന് ശേഖരിച്ചത്