ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

ളിലും വരും. അർ, ആർ, മാർ എന്നിവ സ്ത്രീപുല്ലിംഗങ്ങ
ളിൽ മാത്രം ഉപയോഗിച്ചു കാണും.

കൾ — (i) പുല്ലിംഗം. ദേവകൾ, അസുരകൾ, ശിഷ്യകൾ, അരി
കൾ, വൈരികൾ, ഞങ്ങൾ, നിങ്ങൾ.

(ii) സ്ത്രീലിംഗം. ദേവികൾ, നാരികൾ, തങ്ങൾ, വധുക്കൾ, സ്തീകൾ.

(iii) നപുംസകം, ലതകൾ, വള്ളികൾ, കൈകൾ, മരങ്ങൾ, അവ
കൾ.

55, (1) ഏകവചനം താലവ്യസ്വരങ്ങളിൽ അവസാനി
ക്കുന്നുവെങ്കിൽ ബഹുവചനത്തിൽ കൾ വരും.

ആനകൾ, ലതികൾ, നാരികൾ, കുട്ടികൾ, തൈകൾ.

(2) സംവൃതത്തിന്റെ പിന്നിൽ കൾ വരും.

ആടുകൾ, നാടുകൾ, കാടുകൾ, കണ്ണുകൾ, കല്ലുകൾ, പല്ലുകൾ, വില്ലകൾ.

(3) ഓഷ്ഠ്യസ്വരങ്ങളുടെ പിന്നിൽ കൾ പ്രത്യയം സവൎണ്ണാ
ഗമത്താൽ ക്കൾ ആകും.

സാധുക്കർ, കുരുക്കൾ, വധുക്കൾ, ഗോക്കൾ, പൂക്കൾ, ഭൂക്കൾ, തെരുക്കുൾ,
കഴുക്കൾ.

(4) ആകാരാന്തങ്ങളിലും ഋകാരാന്തങ്ങളിലും ക്കൾ വരും.

രാജാക്കൾ, പിതാക്കൾ, ദാതാക്കൾ, കിടാക്കൾ, പിതൃക്കൾ, നൃക്കൾ.

(5) അനുനാസികാന്തങ്ങളിൽ ഉഭയാദേശത്താൽ കൾ എ
ന്നതു ങ്ങൾ ആകും.

മരം + കൾ = മരങ്+കൾ = മരങ് + ങൾ = മരങ്ങൾ, വനങ്ങൾ, ശൈ
ലങ്ങൾ, നിൻ + കൾ = നിങ്ങൾ, ഞാൻ + കൾ = ഞാങ്ങൾ, ഞൻ + കൾ = ഞ
ങ്ങൾ, എൻ + കൾ = എങ്ങൾ, താൻ + കൾ = താങ്ങൾ, (താങ്കൾ), തൻ +
ക:ൾ = തങ്ങൾ, ആൺ + കൾ = ആങ്ങള, പെൺ + കൾ = പെങ്ങൾ. (ii. 43).

56. അർ എന്ന ബഹുവചനപ്രത്യയം സുബുദ്ധിനാമ
ങ്ങളിൽ വരും. അൻ, അൾ, അ എന്ന ലിംഗപ്രത്യയങ്ങ
ളിൽ അവസാനിക്കുന്ന നാമങ്ങളിൽ അർ വരും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/54&oldid=197324" എന്ന താളിൽനിന്ന് ശേഖരിച്ചത്