ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 40 —

iii. വിഭക്തിപ്രകരണം. (i. 66-67.)

58. നാമത്തിന്നു വാക്യത്തിലേ മറ്റു പദങ്ങളോടുള്ള
സംബന്ധം കാണിക്കുന്ന നാമരൂപത്തിന്നു വിഭക്തിയെന്നു
പേർ.

59. പ്രഥമക്കു പ്രത്യയമില്ല.

അൻ, ആൻ, ഓൻ, അൾ, ആൾ, ഓൾ, അം മുതലായവയെ ലിംഗ
പ്രത്യങ്ങളായും അർ, ആർ, മാർ, കൾ മുതലായവയെ വചനപ്രത്യയങ്ങളാ
യും എടുത്തിരിക്കയാൽ ഇവയെ തന്നേ വിഭക്തിപ്രത്യയങ്ങളായി രണ്ടാമതും
എടുക്കരുതു.

60. (1) പ്രഥമയുടെ രൂപമായ സംബോധനയിൽ നാമ
ത്തിന്റെ അന്ത്യസ്വരം ദീൎഘമാകും.

സ്വാമീ, നാണൂ, ശങ്കൂ, ദേവി, ഭഗവതീ, പാറൂ, മാതു.

(2) അൻപ്രത്യയത്തിന്റെ നകാരത്തിന്നു ലോപവും അ
കാരത്തിന്നു ദീൎഘവും വരും.

രാമാ, കൃഷ്ണാ, കണ്ണാ, ഗുരുവായൂരപ്പാ, അച്ഛാ.

(3) സ്ത്രീലിംഗത്തിൽ അന്ത്യമായ അകാരത്തിന്നു ഏകാരം
ആദേശം വരും.

അമ്മേ, രാധേ, സീതേ, ശകുന്തളേ.

(4) വ്യഞ്ജനാന്തങ്ങളിൽ ഏപ്രത്യയം വരും.

മകനേ, മകളേ, കട്ടികളേ, പെരുമാളേ, മനമേ.

(5) അല്ലയോ, എടോ, എടാ, എടീ എന്നിവയെ സംബോ
നയോടു ചേൎക്കും.

അല്ലയോ ബ്രാഹ്മണശ്രേഷ്ഠ, എടോ രാമാ, എടാ കള്ളാ.

(6) വിശേഷണത്തെ സംബോധനയോടു ചേൎക്കാനായിട്ടു
അതിനോടു ആയുള്ളോവേ എന്നതിനെ ചേൎക്കും.

അല്ലയോ ദേവശ്രേഷ്ഠനായുള്ളോവേ വാസവാ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/56&oldid=197326" എന്ന താളിൽനിന്ന് ശേഖരിച്ചത്