ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

ങ്ങൾ പറക. 6. ആദേശരൂപമെന്നാൽ എന്തു? 7. ആദേശത്തിന്നും ആദേശ
രൂപത്തിന്നും തമ്മിൽ എന്തു ഭേദം? 8. ആദേശരൂപം എങ്ങനെ വരുത്തുന്നു?
ഇതിന്റെ പ്രയോജനം എന്തു? 9. ഇൻആഗമം എവിടെ വരും? എവിടെ
വരികയില്ല? ഉദാഹരിക്കുക. 10. ഏതുവിധം നാമങ്ങളിൽ ആദേശരൂപ
ത്തിൽ സവൎണ്ണാഗമം വരും? 11. രാമങ്കൽ, ഗുരുക്കന്മാരുടെ, വിഷ്ണുവിന്റെ,
ഗുരുവിങ്കൽ, നമ്മുടെ, മകൾക്കു ഇവയുടെ രൂപസിദ്ധിയെ വിവരിക്കുക.
12. ചതുൎത്ഥിയിൽ കുപ്രത്യയം എപ്പോൾ വരും? 13. നുപ്രത്യയം എപ്പോൾ
വരും? 14 ചതുൎത്ഥിക്കും ഷഷ്ഠിക്കും തമ്മിൽ എന്തു സംബന്ധം? 15. ഈ സംബ
ന്ധം നിശ്ചയിക്കുക. 16. ഇവ, അവ എങ്ങനെ മാറും? 17. ഞാൻ, നീ, ഏതു.
അവൾ, മരുത്തു ഇവയുടെ എല്ലാ വിഭക്തികളെയും പറക.

വിഭക്ത്യാഭാസപ്രകരണം.

64 വിഭക്തിപ്രത്യയങ്ങളെപ്പോലെ എല്ലാ നാമങ്ങളിലും
ചേരാത്ത ചില പ്രത്യയങ്ങൾക്കു വിഭക്തികളുടെ അൎത്ഥമു
ള്ളതുകൊണ്ടു അവക്കു വിഭക്ത്യാഭാസങ്ങൾ എന്നു പേർ.
ഈ പ്രകരണത്തിൽ വിഭക്ത്യാഭാസങ്ങളെ പറയും.

65. ദ്വിതീയാദിവിഭക്തിപ്രത്യയങ്ങളെ ചേൎപ്പാനായിട്ടുണ്ടാ
ക്കുന്ന ആദേശരൂപം തന്നേ ഒരു സ്വതന്ത്രവിഭക്തിയായി
നടക്കും.

(1) മാന്തനാമങ്ങളിൽ വരുന്ന ത്തുപ്രത്യയം സപ്തമിയുടെ
അൎത്ഥത്തിൽ വരും.

അകത്തു ചെന്നു; പുറത്തു പോയി; കാലത്തുണൎന്നു; കാലത്തു എത്തി.

(2) മാന്തമല്ലാത്ത ചിലനാമങ്ങളിൽ അത്തു പ്രത്യയം
വരും.

ഇരയത്തു, നെഞ്ചത്തു, കൊമ്പത്തു, തുഞ്ചത്തു, മഴയത്തു, കാറ്റത്തു. അട
പ്പത്തു, മാറത്തു, വെയിലത്തു.

(i) ഇതു ആദേശരൂപമല്ല. ഇതിനോടു പ്രത്യങ്ങൾ ചേൎക്കാറില്ല.

(ii) ഒന്നിലും രണ്ടിലും പറഞ്ഞ രൂപങ്ങൾ സ്ഥലത്തെയും കാലത്തെയും
കാണിക്കുന്ന ക്രിയാവിശേഷണങ്ങൾ ആകുന്നു. ഇവ സപ്തമിയുടെ അൎത്ഥ
ത്തിൽ വരുന്നതുകൊണ്ടു സപ്തമ്യാഭാസം എന്നു പറയും.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/60&oldid=197330" എന്ന താളിൽനിന്ന് ശേഖരിച്ചത്