ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

വ്യാപാരമാകുന്നു. ഈ വ്യാപാരത്താൽ ഉണ്ടാകുന്ന മാറ്റം
അല്ലെങ്കിൽ അവസ്ഥാഭേദം ആകുന്നു ഫലം.

നടക്കുക എന്നതിൽ കാലുകൾ ഉയൎത്തി വെക്കുക എന്ന വ്യാപാരവും ഒരു
സ്ഥലം വിട്ടു മറ്റോരു സ്ഥലത്തു എത്തുക എന്ന ഫലവും ഉണ്ടു. ഉറങ്ങുക എന്ന
തിൽ ഇന്ദ്രിയവ്യാപാരങ്ങൾ കൂടാതെ കിടക്കുക എന്ന വ്യാപാരവും സുഖാനുഭവ
മെന്ന ഫലവും ഉണ്ടു.

(2) ധാതു കാണിക്കുന്ന വ്യാപാരവും ഫലവും കൎത്താവിൽ
തന്നേ ഇരിക്കുന്നുവെങ്കിൽ ആ ധാതു അകൎമ്മകവും, ക്രിയാ
ഫലം അന്യരിൽ ചേരേണമെന്നു കൎത്താവു ഇച്ഛിക്കുകയോ
കൎത്താവിൽനിന്നു അന്യരിൽ ചെന്നു ചേരുകയോ ചെയ്യുന്നു
വെങ്കിൽ ആ ധാതു സകൎമ്മകവും ആകുന്നു. (i. 43 — 46.)

'ഗുരുനാഥൻ ശിഷ്യനെ പഠിപ്പിക്കുന്നു' പഠിപ്പിക്കുക എന്ന വ്യാപാരത്താൽ
ഉണ്ടാകുന്ന ഫലമായ ജ്ഞാനം ശിഷ്യനിൽ ചേരേണമെന്നു ഗുരുനാഥൻ ഇച്ഛിച്ചു
പ്രവൃത്തിക്കുന്നതുകൊണ്ടു പഠിപ്പിക്കുക എന്നതു സകൎമ്മകം തന്നേ.

72. (1) ധാതുവിനോടു ചേരുന്ന വികരണം ക്ക, ഇക്ക
ആകുന്നുവെങ്കിൽ ആ ധാതുവിനെ ബലക്രിയയെന്നും,
വേറെ വികരണമാകുന്നുവെങ്കിൽ അതു അബലക്രിയയെന്നും
പറയും (i. 68 — 70.)

(i) അബലക്രിയ. പോക, വരിക, തങ്ങുക, അടങ്ങുക, ഇഴയുക, വാങ്ങുക.
(ii) ബലക്രിയ. പോക്ക, അടുക്ക, തടുക്ക, കൊടുക്ക, അടക്ക, പിടിക്ക,
പഠിക്ക.

(2) കൎത്താവു തന്റെ സ്വാതന്ത്ര്യം വിട്ടു, അന്യരുടെ കല്പന,
നിൎബന്ധം, അപേക്ഷ ഇത്യാദികളാൽ ഒരു പ്രവൃത്തി ചെ
യ്യുന്നുവെങ്കിൽ ആ കൎത്താവിനെ പ്രയോജ്യകൎത്താവു എന്നു
പറയും. പ്രയോജ്യകൎത്താവിനെ തന്റെ വ്യാപാരത്തിൽ പ്ര
വൃത്തിപ്പിക്കുന്നവനെ പ്രയോജകകൎത്താവു എന്നു പറയും.

(i) കുട്ടി പാഠം പഠിക്കുന്നു എന്നതിൽ കുട്ടി തന്റെ സ്വേച്ഛപ്രകാരം പഠി
ക്കുന്നു എന്ന അൎത്ഥം കാണിക്കുന്നതുകൊണ്ടു കുട്ടിക്കു തന്റെ സ്വാതന്ത്ര്യം ഉണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/64&oldid=197334" എന്ന താളിൽനിന്ന് ശേഖരിച്ചത്