ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 68 —

അക്കാലം, ആകാലം (പക്ഷാന്തരത്തിൽ ആക്കാലം), ഇക്കാലം, ഈകാലം,
അപ്പോൾ, ഇപ്പോൾ, ഈയാൾ; ഈമനുഷ്യൻ; എപ്പോൾ, എപ്പേർ, എപ്രകാരം.

(4) അതു, ഇതു എന്ന നിദൎശകസൎവ്വനാമങ്ങളെയും പൂൎവ്വ
പദമായി പദ്യത്തിൽ ഉപയോഗിക്കും.
അതുകാലം, അതുനേരം, അതുപൊഴുതു, ഇതുകാലം.

(5) പദ്യത്തിൽ താൻ എന്നതിനെ ഉത്തരപദമാക്കി ഉണ്ടാ
ക്കുന്ന കൎമ്മധാരയനും നിത്യസമാസം തന്നേ. ഈ സമാസ
ത്തിൽ താൻ എന്നതിന്നു അൎത്ഥം വിശേഷിച്ചൊന്നുമില്ലായ്ക
യാൽ നിതൎത്ഥകമാകുന്നു. പദ്യത്തിലേ അക്ഷരസംഖ്യ ഒപ്പി
ക്കാൻ ഒരുപായം മാത്രം ആകുന്നു.

ഇക്കഥതന്നിൽ ഉള്ള നീതികൾ കേൾക്കുന്നേരം.
വന്ദിച്ചു ഗണനാഥൻതന്നെയും വാണിയെയും.
നന്ദനാം മഹീപതിതന്നുടെ പത്നികളായി.
ഭദ്രയാം സുനന്ദതാൻ ക്ഷത്രിയപുത്രിതന്നേ.

(6) അതു എന്നതിനെയും ഇങ്ങനെ തന്നേ നപുംസക
നാമങ്ങളോടു ചേൎത്തുപയോഗിക്കും.

(i) അന്തഃകീരങ്ങൾ വാഴും തരുകഹരമതിൽനിന്നു വീണോരു ധാന്യം.
ഇവിടെ തരുകുഹരമതിൽ എന്നതിന്നു 'തരുകുഹരത്തിൽ' എന്നു മാത്രം അൎത്ഥം.

104. (1) അൎത്ഥത്തിൽ ഭേദമുള്ള രണ്ടു നാമങ്ങളെ ഒന്നു
എന്നു കല്പിക്കുന്നതു രൂപകം ആകുന്നു.

'സംസാരമാകുന്ന സാഗരം'. ഇവിടെ സംസാരത്തിന്നും സാഗരത്തിന്നും
തമ്മിൽ വളരേ ഭേദം ഉണ്ടെങ്കിലും രണ്ടും കടന്നു പോവാൻ അസാദ്ധ്യമാക
യാൽ രണ്ടിന്നും തമ്മിൽ സാമ്യം ഉണ്ടു. ഈ സാമ്യം നിമിത്തം ഇവ തമ്മിലുള്ള
ഭേദങ്ങളെ വകവെക്കാതെ ഇവക്കു തമ്മിൽ ഭേദമില്ലെന്നു വിചാരിക്കുന്നതു
രൂപകം ആകുന്നു.

(2) അഭേദാൎത്ഥത്തിൽ (i. 37)രണ്ടു നാമങ്ങൾ സമാസിച്ചു
വരുന്നുവെങ്കിൽ ആകൎമ്മധാരയന്നു രൂപകസമാസം എന്നു
പേർ.

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/84&oldid=197354" എന്ന താളിൽനിന്ന് ശേഖരിച്ചത്