ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 81 —

(i) ഈ രൂപങ്ങൾ ക്രിയ കാണിക്കുന്ന വ്യാപാരം ചെയ്വാൻ കൎത്താവിന്നു
സമ്മതം (അനുവാദം) ഉണ്ടെന്നു കാണിക്കും.

(ii) ആം, ആവു ഭാവിയുടെ അൎത്ഥത്തെയും ആവുന്നു വൎത്തമാനത്തിന്റെ
അൎത്ഥത്തെയും കാണിക്കുന്നു.

(iii) ഈ പ്രകാരത്തിൽ ഭൂതകാലം ഇല്ല. കഴിഞ്ഞ കാലത്തു നടന്നകാൎയ്യം
ചെയ്യുന്നതിന്നു അനുവാദം കിട്ടീട്ടും ക്രിയാവ്യാപാരം ചെയ്വാൻ കഴിയാത്തതു
കൊണ്ടു അനുജ്ഞായകത്തിൽ ഭൂതമില്ല.

ജ്ഞാപകം. - ഈ നാലുപ്രകാരങ്ങളിൽ നിൎദ്ദേശികവും നിയോജകവും
ക്രിയാസമാസങ്ങൾ അല്ല; വിധായകവും അനുജ്ഞായകവും സമാസത്താൽ
ഉണ്ടായവ തന്നേ. നിയോജകത്തിൽനിന്നു അപൂൎണ്ണക്രിയകൾ ഉണ്ടാകാറില്ല.
മറ്റു മൂന്നുപ്രകാരങ്ങളിൽനിന്നു അപൂൎണ്ണക്രിയകൾ ഉണ്ടാകും.

3. നിഷേധക്രിയ. (i. 84 — 86.)

128. ആ, അൽ, ഇൽ, അരു, ഒൽ, വഹി എന്ന ധാതു
ക്കളെ ക്രിയകളോടു ചേൎത്തു നിഷേധക്രിയകൾ ഉണ്ടാക്കും.

124. ആ എന്ന ധാതുവിന്റെ രൂപങ്ങളെ ക്രിയാധാതു
ക്കളോടു ചേൎത്തു അവയുടെ നിഷേധരൂപങ്ങളെ ഉണ്ടാക്കും.
ആ രൂപങ്ങളെ താഴേ ചേൎക്കുന്നു.

വൎത്തമാനം. ഭൂതം. ഭാവി. നിയോജകം.
ആഖ്യാതരൂപങ്ങൾ: ആയുന്നു ആഞ്ഞു ആയ്വിൻ.
ഉദാഹരണങ്ങൾ: വരായുന്നു
പോകായുന്നു
വരാഞ്ഞു
പോകാഞ്ഞു
വരാ
പോകാ
വരായ്വിൻ.
പോകായ്വിൻ.
പേരെച്ചപ്രത്യയം: ആത്ത ആഞ്ഞ ആ.
ഉദാഹരണങ്ങൾ: വരാത്ത
പോകാത്ത
വരാഞ്ഞ
പോകാഞ്ഞ
വരാ.
പോകാ
വിനയെച്ചപ്രത്യയം: തെ
വരാതെ
ആഞ്ഞു
വരാഞ്ഞു
ആയ്വാൻ.
വരായ്വാൻ.
സംഭാവന: വരാഞ്ഞാൽ വരായ്കിൽ.

(i) ഭാവിയിലേ അന്ത്യമായ ആകാരം ഹ്രസ്വമായും എഴുതും.

6

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/97&oldid=197367" എന്ന താളിൽനിന്ന് ശേഖരിച്ചത്