ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 82 —

125. ഇൽധാതുവിനോടും അധാതു സ്വാൎത്ഥത്തിൽ ചേൎന്നു
ഇല്ലാ, ഇല്ലാത്ത, ഇല്ലാഞ്ഞ, ഇല്ലാതെ, ഇല്ലാഞ്ഞു എന്നീ
രൂപങ്ങൾ ഉണ്ടാകും. ഇവയിൽ ഇല്ല എന്നതിനെ നിൎദ്ദേ
ശകരൂപങ്ങളോടു ചേൎക്കും.
പോകുന്നില്ല, പോയില്ല, പോകയില്ല.

126. അൽധാതുവിനോടും ആധാതു ചേൎന്നു അല്ലാ, അ
ല്ലാത്ത, അല്ലാഞ്ഞ, അല്ലാതെ, അല്ലാഞ്ഞു, അല്ലായ്കയിൽ
ഇത്യാദിരൂപങ്ങൾ ഉണ്ടാകും. അവയിൽ അല്ല എന്ന നാ
മാഖ്യാതത്തോടു ചേരും.
ചാത്തു മടിയനല്ല, കൃഷ്ണൻ പായിക്കയല്ല, കളിക്കയാണ് ചെയ്യുന്നതു.

127. ഒൽധാതുവിൽനിന്നുണ്ടായ ഒല്ല എന്നതും അരുധാതു
വിൽനിന്നുണ്ടായ അരുതു എന്നതും വിധായകം മുതലായ
പ്രകാരങ്ങളുടെ നിഷേധരൂപങ്ങളെ ഉണ്ടാക്കുവാൻ ഉപയോ
ഗിക്കും.

വിധായകം. പറയേണം (പറയേണ്ടാ).
അനുജ്ഞായകം. പറയാം പറയൊല്ല.
നിയോജകം. പറയട്ടെ പറയരുതു.
പ്രാൎത്ഥനയിൽ. പറയരുതേ

(i) വിധായകം, നിയോജകം, അനുജ്ഞായകം ഇവയുടെ നിഷേധത്തിന്നു
പ്രതിഷേധമെന്നു പേർ.

128. വഹിധാതുവിനോടു ആ ചേൎന്നു വഹിയാ (വയ്യാ),
വഹിയാഞ്ഞു, വഹിയാതെ എന്നീ രൂപങ്ങൾ ഉണ്ടാകും.
ഈ രൂപങ്ങൾ ക്രിയാനാമത്തോടും ഭാവിക്രിയാന്യൂനത്തോ
ടും ചേൎന്നു വരും.
നടക്കു വഹിയാ, നടക്കാൻ വഹിയാ.

4. വിശേഷണവിശേഷ്യഭാവം.

129. (i) അവൻ പാഠം വായിച്ചു കഴിഞ്ഞു. ഈ വാക്യത്തിൽ വായിക്കുക
എന്ന ക്രിയയുടെ കൎത്താവു അവൻ ആകുന്നു; കഴിഞ്ഞതു അവൻ അല്ലായ്കയാൽ

"https://ml.wikisource.org/w/index.php?title=താൾ:56A5728.pdf/98&oldid=197368" എന്ന താളിൽനിന്ന് ശേഖരിച്ചത്