ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 42 −

മനസ്സുണ്ടു. എന്റെ പിൻവാങ്ങലിന്നു ചികി
ത്സിച്ചു പിശാചിന്റെ നാനാവിധമായ ദാസ്യ
ത്തിൽനിന്നും എന്നെ വിടുവിക്കേണമേ! ഇരുട്ടു
പോവാൻ നിന്റെ വെളിച്ചവും ദുൎമ്മോഹങ്ങ
ളെ ആട്ടി പുറത്താക്കുവാൻ സദാത്മാവെയും
നല്കി അരുളേണമേ! മരണപൎയ്യന്തം പാപ
ത്തോടെതിൎത്തു പോരാടുവാൻ കൃപ നല്കേ
ണമേ! പിശാചിനെ എന്റെ കാല്ക്കീഴിലിട്ടു
ചവിട്ടുമാറാക്കേണമേ. അവന്റെ സകല അ
ധികാരവും നശിപ്പിച്ചു എന്നെ മുഴുവനും നി
നക്കു സ്വാധീനമാക്കിക്കൊള്ളേണമേ! നിന്തി
രു കരുണയെ കേവലം മറുത്തവനായ ഈ
മഹാപാപിയെ തള്ളിക്കളയരുതേ! ആമേൻ.

എട്ടാം ചിത്രം.

ദുഷ്ടന്റെ മരണവും പാപത്തിൻ
കൂലിയും.

അനുതാപമില്ലാത്ത പാപിയുടെ മരണചിത്രം നോക്ക.
അവനിൽ ദേഹപീഡ, ക്ലേശം, മരണഭീതി, അസമാധാനം,
ന്യായവിധിയെ ഓൎത്തിട്ടുള്ള വിറ ഇത്യാദികൾ കാണായ്വരു

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/46&oldid=197853" എന്ന താളിൽനിന്ന് ശേഖരിച്ചത്