ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

− 51 −

വും തടസ്ഥം കൂടാതെ നടപ്പാൻ കഴിവും വരുത്തുന്ന സുവി
ശേഷം; പലിശ: ദുഷ്ടന്റെ തീയമ്പുകളെ ഒക്കെയും കെ
ടുക്കുന്ന വിശ്വാസം; ശത്രുക്കളെ സംഹരിക്കുന്ന വാളോ:
ദൈവവചനവും ആകുന്നു. ഇവയെല്ലാം കൂടാതെ
ക്രൂശിൽ തറെക്കപ്പെട്ട യേശുക്രിസ്തു ഹൃദയത്തിനകത്തു വസി
ക്കുന്നു. അവന്റെ മരണത്തെ ഓൎപ്പിക്കുന്ന സത്യമായ ഭോ
ജനത്തിന്റെ മുദ്രകളും അരികത്തുണ്ടു. ഇപ്രകാരമുള്ള സ
ഹായവും ആയുധങ്ങളും ഉള്ളേടത്തോളം ലക്ഷം ശത്രുക്കൾ
വന്നു പൊരുതാലും ഒരുനാളും തോറ്റുപോകയില്ല നിശ്ചയം.
"കൎത്താവിലും അവന്റെ അമിതബലത്തിലും ശക്തിപ്പെടു
വിൻ"

ജീവകിരീടം ലഭിപ്പാൻ ഇടവിടാതെ
പോരാടുന്നവന്റെ പ്രാൎത്ഥന.

വാത്സല്യമുള്ള യേശുവേ! എൻപ്രാണ
നാഥനേ! എൻ സ്നേഹമേ! നീ എന്നിലും
ഞാൻ നിന്നിലും എന്ന വാഗ്ദത്തം എന്നിൽ
നിവൃത്തിക്കേണമേ! നിന്നെ കൂടാതെ എനി
ക്കു ജീവിപ്പാൻ കഴിവില്ല, നന്മ ചെയ്വാനും
അവസാനത്തോളം നിന്റെ ഭക്തനായിട്ടു നി
ലനില്പാനും അസാദ്ധ്യം; വിശ്വാസത്താൽ
നിന്നെ ആധാരമാക്കി ലോകത്തെ ജയിച്ചും

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/55&oldid=197862" എന്ന താളിൽനിന്ന് ശേഖരിച്ചത്