ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 4 —

ലാക്കേണ്ടതാകുന്നു. കാരണം, ഹൃദയാവസ്ഥ
ക്കനുസാരമായിട്ടാകുന്നു ഐഹികനടപ്പും പാ
രത്രികപ്രാപ്തിയും. ഹൃദയം ഒരു ഭവന
ത്തിന്നു തുല്യം. അതിൽ വസിക്കുന്നതാരാകു
ന്നു എന്നു അറിയേണ്ടതാകുന്നു. ഹൃദയം ഒരി
ക്കലും കുടിയാനില്ലാതിരിക്കയില്ല. ദൈവ
ത്തിന്നു വശമായ ഹൃദയത്തിൽനിന്നു ദൈവി
കഗുണങ്ങളും പാപത്തിന്നു വശമായ ഹൃദയ
ത്തിൽനിന്നു ആസുരഗുണങ്ങളും പുറപ്പെട്ടു
സ്വൎഗ്ഗമോ നരകമോ അനുഭവമാക്കും. ഈ
ഗ്രന്ഥത്തിൽ ചിത്രങ്ങൾ പത്തുണ്ടു. അതിൽ
എട്ടുചിത്രം മനുഷ്യരുടെ മുഖങ്ങളെയും ഹൃദയ
ങ്ങളെയും കാണിക്കുന്നു. പത്തു ചിത്രങ്ങളുടെ
യും സാരം ഈ പുസ്തകത്തിൽ വിവരിച്ചു പറ
കയും ചെയ്തിരിക്കുന്നു. ഇതിൽനിന്നു ഓരോരു
ത്തനും താന്താന്റെ ഹൃദയാവസ്ഥ സൂക്ഷ്മ
മായി മനസ്സിലാക്കി ദൈവവശമായ ഹൃദയം
പ്രാപിച്ചു ശുദ്ധഹൃദയത്തോടെ പരിശുദ്ധനാ
യ ദൈവത്തെ സേവിച്ചു പോരുവാൻ ഇടയാ
യ്തീരുമാറാകട്ടെ!

"https://ml.wikisource.org/w/index.php?title=താൾ:56E230.pdf/8&oldid=197815" എന്ന താളിൽനിന്ന് ശേഖരിച്ചത്