ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 9 —

ല്ലെന്നു തോന്നുന്നു. പിന്നീടു തത്വജ്ഞാനോല്പദന
കാലത്തായിരുന്നു ലോകമെന്തന്നും അതു ഉത്ഭവി
ച്ചതെങ്ങിനേയെന്നും ആലോചിച്ചു തുടങ്ങിയതു.
അതുകൊണ്ടു പ്രാചീനമാൎഗ്ഗത്തിൽ ലോകോത്ഭവ
വിവരം അത്രകാണുന്നില്ല. ദുൎല്ലഭം ചിലസ്ഥലത്തു
ദേവന്മാരുടെ ശ്രേഷ്ഠതയെ പുകഴ്ത്തുമ്പോൾ ലോക
സൃഷ്ടിയെയും അവരിൽ ചിലൎക്കു ആരോപിച്ചി
രിക്കുന്നു.

നാസദീയ സൂക്തത്തിന്റെ രചകൻ ലോകത്തി
ന്റെ ആദി കാരണം കാമമാണന്നും നാസ്തിക്കും
അസ്തിക്കും തമ്മിലുള്ള സംബന്ധം കാമത്താലുണ്ടായി
എന്നും പറഞ്ഞിരിക്കുന്നു. ആ സൂക്തത്തിലെ വിവ
രം താഴെ ചേൎക്കുന്നു.
"അന്നു അസത്തും ഇല്ല സത്തും ഇല്ലായിരുന്നു.
1. ആകാശവും ഇല്ല സ്വൎഗ്ഗവുമില്ലായിരുന്നു.
അന്നു എന്തു ചലിച്ചു കൊണ്ടിരുന്നു. എവിടെ
ആരുടെ വീട്ടിൽ?
അതു വെള്ളമോ ഗംഭീരഗഹനമോ ആയിരു
ന്നതു?
2. അന്നു മരണവും ഇല്ല. അമൃതവും ഇല്ലായി
രുന്നു.
അന്നു അഹോരാത്രവിലാസവും ഇല്ലായിരുന്നു.
അവാതമായും നിജാധീനമായും ഏകമെന്നു
ള്ളതു ശ്വസിച്ചുകൊണ്ടിരുന്നു.
ഈ ഏകമൊഴികെ മറ്റൊന്നുമുണ്ടായിരുന്നില്ല.
3. ആദിയിൽ തമസ്സാൽ ചുറ്റപ്പെട്ട തമസ്സുണ്ടാ
യിരുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/11&oldid=200077" എന്ന താളിൽനിന്ന് ശേഖരിച്ചത്