ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 12 —

ഭക്ഷിക്കയും ഭക്ഷിക്കാതിരിക്കയും ചെയ്യുന്നതി
ന്നടുക്കലേക്കു തന്നേ.
5. അവനിൽനിന്നു വിരാട്ടായവൻ ഉത്ഭവിച്ചു
വന്നു.
പിന്നെ വിരാട്ടിൽനിന്നു പുരുഷൻ ജനിച്ചു
വന്നു.
അവൻ ജനിച്ചതു മുതല്ക്കു മുമ്പിലും പിമ്പി
ലും ഭൂമിയെ കവിഞ്ഞു നില്ക്കുന്നവനാകുന്നു.
6. ദേവന്മാർ പുരുഷനെ ഹവിസ്സാക്കിക്കൊണ്ടു
പണ്ടൊരുയാഗം അനുഷ്ഠിച്ചു വന്നാറെ
അവന്നു വസന്തകാലം ആജ്യമായും
ശരത്ത് ഹവിസ്സായും ഗ്രീഷ്മം വിറകായും ഇ
രുന്നു.
7. ബൎഹിസ്സ് എന്ന കുശ കുശപ്പുല്ലിന്മേൽ അന്നു
അവർ ആദിയായി ജനിച്ച പുരുഷനെ അല
ങ്കരിച്ചു:
അവന്മുഖാന്തരം സാദ്ധ്യന്മാരും ഋഷികളും
ആയദേവന്മാർ യാഗം കഴിച്ചു വന്നു.
8. അന്നു ഈ സൎവ്വഹൂതം എന്നുള്ള യാഗത്തിൽ
നിന്നു.
പൃഷദാജ്യം എന്നു ഇറ്റുവീഴുന്ന ഘൃതം സംഭ
രിക്കപ്പെട്ടുവന്നു:
വായുവിൽ ചരിച്ചു വരുന്ന മൃഗങ്ങളും അവൻ
സൃഷ്ടിച്ചു.
കാട്ടുമൃഗങ്ങളും നാട്ടുമൃഗങ്ങളും എല്ലാം ഒരു
പോലെ തന്നേ.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/14&oldid=200083" എന്ന താളിൽനിന്ന് ശേഖരിച്ചത്