ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

9. ആ സൎവ്വഹൂതം എന്ന യാഗത്തിൽ നിന്നു
ഋക്കുകളും സാമമന്ത്രങ്ങളും ഉത്ഭവിച്ചു വന്നു.
ഛന്ദസ് എന്ന മന്ത്രങ്ങളും അതിൽനിന്നു പി
റന്നു വന്നു.
യജ്ജുസൂക്തങ്ങളും അതിൽനിന്നു ജനിച്ചിരി
ക്കുന്നു.
10. അതിൽനിന്നു കുതിരകളും ഉത്ഭവിച്ചു വന്നു.
രണ്ടു വരിപ്പല്ലുള്ള സകല മൃഗങ്ങളും തന്നേ.
ഗോക്കളും അവനിൽനിന്നു ജനിച്ചു സത്യം.
ചെമ്മരിയാടുകളും കോലാടുകളും അതിൽനി
ന്നു പിറന്നിരിക്കുന്നു.
11. അന്നു പുരുഷനെ വിഭാഗിച്ചു വെച്ചപ്പോൾ
എത്രഭാഗങ്ങളായി അവനെ പകുത്തു കള
ഞ്ഞു?
അന്നു അവന്റെ മുഖമെന്തു അവന്റെ കൈ
കളുമെന്തു?
അന്നു അവന്റെ തുടകളും കാലുകളുമെന്താ
യിരുന്നു?
12. അവന്റെ മുഖം ബ്രാഹ്മണൻ തന്നേയായി
രുന്നു.
അവന്റെ ഭുജങ്ങൾ രാജന്യൻ എന്നക്ഷത്രി
യൻ തന്നേ.
അവന്റെ തുടകൾ വൈശ്യനുമായിരുന്നു.
അവന്റെ കാലുകളിൽനിന്നു ശൂദ്രൻ ഉളവാ
യ്വന്നു.
13. അവന്റെ മനസ്സിൽനിന്നു ചന്ദ്രൻ ഉത്ഭവി
ച്ചു വന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/15&oldid=200085" എന്ന താളിൽനിന്ന് ശേഖരിച്ചത്