ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 14 —

അവന്റെ കണ്ണുകളിൽനിന്നു സൂൎയ്യൻ ജനിച്ചു.
അവന്റെ മുഖത്തിൽനിന്നു ഇന്ദ്രനും അഗ്നി
യുമത്രെ.
അവന്റെ പ്രാണനിൽനിന്നു വായുവും ജനി
ച്ചു വന്നു.
14. അവന്റെ നാഭിയിൽനിന്നു അന്തരിക്ഷം
ഉണ്ടായി.
സ്വൎഗ്ഗം അവന്റെ ശിരസ്സിൽനിന്നു ജനിച്ചു.
ഭൂമി അവന്റെ കാലുകളിൽനിന്നും നാലുദിക്കു
കളും
അവന്റെ ശ്രോത്രത്തിൽനിന്നും എന്നിങ്ങി
നെ അവൻ ലോകങ്ങളെ സൃഷ്ടിച്ചു.
15. ദേവന്മാർ പണ്ടു യാഗം കഴിച്ചു കൊണ്ടു
പുരുഷനെ യാഗപ്പശുവാക്കി കെട്ടിയപ്പോൾ
ചുറ്റുവട്ടത്തിൽ ഏഴ് പരിധികളും
മുവ്വേഴു സമിത്തുകളും ഉണ്ടായിരുന്നു.
16. ദേവന്മാർ യജ്ഞം കഴിച്ചുകൊണ്ടു യജ്ഞം
സ്ഥാപിച്ചു.
ഇവ്വണ്ണം പണ്ടു പണ്ടേ ധൎമ്മങ്ങളായിരുന്നു.
ഈ മഹിമയുള്ളവർ സ്വൎഗ്ഗം പ്രാപിച്ചു സത്യം.
പൂൎവ്വ സാദ്ധ്യന്മാരായ ദേവന്മാരുള്ള സ്വൎഗ്ഗം
തന്നേ.

ഇതോടു കൂടെ ഋഗ്വേദസംഹിതയിൽ കാണുന്ന
മുഖ്യ ലോകോത്ഭവവിവരങ്ങൾ സമാപിക്കുന്നു. മീതെ
പ്രസ്താവിച്ച പുരുഷസൂക്തത്തിൽ സകലവും യാഗ
ത്താലുണ്ടായ്വന്നു എന്നു സ്ഥാപിക്കുന്നു. ഇതിൽ ചില

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/16&oldid=200087" എന്ന താളിൽനിന്ന് ശേഖരിച്ചത്