ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 15 —

സംഗതികൾ തിരുവെഴുത്തിലെ സൃഷ്ടിവിവരത്തിലു
ള്ള ചിലസംഗതികളോടു തുല്യമാകുന്നു. അതിനേ
പ്പറ്റി പിന്നെ പറയുന്നതാകുന്നു.

b. ബ്രാഹ്മണങ്ങളിൽ കാണുന്ന ലോകോല്പത്തിവിവരങ്ങൾ.

ബ്രാഹ്മണങ്ങളിൽ അനവധി വിവരങ്ങൾ കാണു
ന്നുണ്ടു. അവറ്റെ ആകെ ഇവിടേ പ്രസ്താവിപ്പാൻ
തരമില്ല. ദുൎല്ലഭം ചില മുഖ്യ ദൃഷ്ടാന്തങ്ങൾ മാത്രം
പറയുന്നു.

പ്രജാപതിയെ സംബന്ധിച്ച വിവരങ്ങൾ
(തൈത്തരീയ ബ്രാഹ്മണം II. 3, 1–3).

"ഞാൻ വൎദ്ധിച്ചു പെരുകട്ടെ എന്നു പ്രജാപതി
ആഗ്രഹിച്ചു അവൻ തപസ്സു ചെയ്തു. അവൻ ഗൎഭി
ണിയെപ്പോലെയായി അതു കരുവായ്തീൎന്നപ്പോൾ
അവൻ തളൎന്നു ക്ഷീണിച്ചു പോയി. അവന്റെ
ശ്വാസം ജീവനായ്തീൎന്നു. ആ ശ്വാസം കൊണ്ടു
അസുരന്മാരെ നിൎമ്മിച്ചു. അവൻ അസുരന്മാരെ
സൃഷ്ടിച്ചപ്പോൾ പിതാവായ്തീൎന്നു അതിൽപ്പിന്നെ പി
തൃക്കളെ ഉത്ഭവിപ്പിച്ചു (അതുകൊണ്ടു ദൈവത്തിന്നു
പിതൃക്കളുടെ പിതാവു എന്നു പേർ വന്നു). പിതൃ
ക്കളെ സൃഷ്ടിച്ചശേഷം അവൻ ആലോചനയോടു
കൂടെ മനുഷ്യരെ സൃഷ്ടിച്ചു പിന്നെ ദേവന്മാരെയും
സൃഷ്ടിച്ചു".

പ്രജാപതി ഭൂ എന്നു പറഞ്ഞപ്പോൾ ഭൂമിയും ഭൂവ
എന്നു പറഞ്ഞപ്പോൾ വായുവും സ്വ എന്നു പറ
ഞ്ഞപ്പോൾ സ്വൎഗ്ഗവും (ആകാശവും) ഉത്ഭവിച്ചു.

2*

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/17&oldid=200089" എന്ന താളിൽനിന്ന് ശേഖരിച്ചത്