ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 20 —

പ്രജാപതി ജീവികളെതന്നിൽനിന്നു പുറപ്പെടു
വിച്ച ശേഷം ക്ഷീണിച്ചു കിടന്നു. ഞാൻ ഒഴിഞ്ഞ
പാത്രം പോലെയായി എന്നു അവൻ അനുഭവിച്ചു.
അവൻ ഉണ്ടാക്കിയവ ഒക്കെയും അവനെ വിട്ടു
പോയി. ഇവറ്റെ ഞാൻ സൃഷ്ടിച്ചതിനാൽ ഒഴി
ഞ്ഞവനായി ഞാൻ അവരെയുണ്ടാക്കി എങ്കിലും
എന്റെ ആന്തരം സാധിച്ചില്ല അവ പോയ്ക്കളഞ്ഞ
തിനാൽ അവെക്കു ഭക്ഷണവും ഭാഗ്യവും ഇല്ലാതെ
പോയല്ലോ അവറ്റെ മടക്കി വരുത്തുവാൻ എന്തു
വഴി എന്നിപ്രകാരം പ്രജാപതി ചിന്തിച്ചു പിന്നെ
എനിക്കു സന്താനങ്ങൾ വേണമെന്ന കാംക്ഷയോടെ
അവൻ ആരാധന ചെയ്തുകൊണ്ടു നടന്നു ഏകാദശ
നിയെ കണ്ടു അതിനേ അവൻ ബലികഴിച്ചു അ
പ്പോൾ പോയ്ക്കളഞ്ഞവയൊക്കെ മടങ്ങിവന്നു. അ
വൻ ബലികഴിച്ചശേഷം അവൻ അധികം പ്രശോ
ഭിതനായി.

വൎഷം എന്ന പ്രജാപതി എല്ലാറ്റെയും സൃഷ്ടിച്ചു
ശ്വാസമുള്ളവറ്റെയും ശ്വാസമില്ലാത്തവറ്റെയും
ദേവന്മാരെയും മനുഷ്യരെയും അവൻ ഉണ്ടാക്കി.
അവറ്റെ ഉണ്ടാക്കിയ ശേഷം അവൻ മരണത്തേ
ക്കുറിച്ചു ഭയപ്പെട്ടു. അതുകൊണ്ടു ഞാൻ എങ്ങിനെ
ഇവറ്റെ ഒക്കെയും എന്നിലേക്കു വലിച്ചു ഏകദേഹി
യായി സകല ജീവന്റെയും ആത്മാവായ്തീരുമെന്നു
ആലോചിച്ചു.

എല്ലാറ്റെയും ഉണ്ടാക്കുമ്പോൾ പ്രജാപതി മര
ണത്താലും കഷ്ടത്താലും ബാധിതനായപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/22&oldid=200099" എന്ന താളിൽനിന്ന് ശേഖരിച്ചത്