ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 23 —

ശതപതബ്രാഹ്മണത്തിൽ ബ്രഹ്മം ലോകത്തി
ന്റെ പരോക്ഷനിദാനമായി ഭവിച്ചിരിക്കുന്നതി
വ്വണ്ണം:-

1. ആദിയിൽ ബ്രഹ്മം ഈ വിശ്വം ആയിരുന്നു.
അതു ദേവന്മാരെ സൃഷ്ടിച്ചിട്ടു ഈ ലോകങ്ങളിൽ അ
വരെ വിഭാഗിച്ചുവെച്ചു ഈ ലോകത്തിൽ അഗ്നി
യേയും അന്തരീക്ഷത്തിൽ വായുവിനേയും സ്വൎഗ്ഗ
ത്തിൽ സൂൎയ്യനേയും എന്നിപ്രകാരം തന്നേ.

2. അപ്പോൾ അതു ഏതു ലോകങ്ങൾ ഉയൎച്ച
ഏറിയിരിക്കുന്നുവോ അവറ്റിൽ ഉയരമേറിയ ദേവ
ന്മാരെ വിഭാഗിച്ചുവെച്ചു ഈ ദൃശ്യലോകങ്ങളും ഈ
ദേവന്മാരും ഏതുപ്രകാരമോ അതുപ്രകാരം ഏവ
യിൽ ഈ ദേവന്മാരെ ആക്കി വെച്ചിരിക്കുന്നുവോ
ആ ദൃശ്യലോകങ്ങളും ആ ദേവന്മാരും ആയിരുന്നു.

3. അപ്പോൾ ബ്രഹ്മം പരാൎദ്ധം എന്ന ഉയൎന്ന
മണ്ഡലത്തിലേക്കു ചെന്നു. പരാൎദ്ധത്തിലേക്കു ചെ
ന്നിട്ടു ഈ ലോകങ്ങളെ വ്യാപിപ്പാനായിട്ടു എങ്ങിനേ
കഴിയുമെന്നു ചിന്തിച്ചു. എന്നാറെ രൂപം നാമം
എന്ന രണ്ടിനാൽ അവറ്റെ വ്യാപിച്ചു യാതൊന്നിനു
പേരുണ്ടോ ആയ്തു നാമമാകുന്നു. പിന്നെയാതൊ
ന്നിന്നു നാമമില്ലാതെ ഇരിക്കുന്നുവോ യാതൊന്നിനെ
രൂപേണ രൂപമായി ഗ്രഹിച്ചറിയുന്നുവോ ആയതു
രൂപം തന്നേയാകുന്നു (ഡി: ഉ: ഭാ:).

ഇങ്ങിനെ ബ്രഹ്മം ലോകത്തിന്റെ ആദികാരണ
മായിരിക്കുന്നു എന്ന പ്രസ്താവം ബ്രാഹ്മണങ്ങളിൽ
ദുൎല്ലഭമായ്കാണുന്നുണ്ടുവെങ്കിലും ബ്രഹ്മത്തെ സംബ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/25&oldid=200105" എന്ന താളിൽനിന്ന് ശേഖരിച്ചത്