ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 29 —

B. തത്വജ്ഞാനത്തിൽ ലോകോത്ഭവത്തെ
ക്കുറിച്ചു പറഞ്ഞിരിക്കുന്ന അഭിപ്രായങ്ങൾ
മൂന്നുവിധമാകുന്നു.

a. ന്യായവൈശേഷിക സിദ്ധാന്തങ്ങളുടെ അഭിപ്രായങ്ങൾ.

സ്ഥലം കാലം ആത്മാവു മനസ്സു വായു ആകാ
ശം അഗ്നി വെള്ളം ഭൂ എന്നീ ഒമ്പതു മൂലവസ്തുക്ക
ളുണ്ടു. അവ നിത്യമാകുന്നുവെങ്കിലും അവയിൽ
നിന്നുത്ഭവിച്ചു വരുന്നവയും അവയുടെ സംയോഗ
ത്താൽ ഉണ്ടാകുന്നവയും അനിത്യങ്ങളാകുന്നു. മേല്പ
റഞ്ഞ ഒമ്പതു വസ്തുക്കളിൽ ഒടുവിൽ പറഞ്ഞ നാലു
സാധനങ്ങളിൽ നിന്നാകുന്നു ലോകം ഉണ്ടായ്വന്നതു.
ആ നാലു സാധനങ്ങളോ നിത്യമായിരുന്ന പരമാ
ണുക്കളാലുളവായിരിക്കുന്നു എന്നു ന്യായശാസ്ത്രത്തിൽ
പറയുന്നു. പരമാണുക്കൾ യോജിച്ചു വരാനുള്ള
കാരണമെന്തെന്നു ന്യായസിദ്ധാന്തത്തിൽ പറഞ്ഞു
കാണായ്കകൊണ്ടു വൈശേഷിക കൎത്താവു അദൃഷ്ട
ത്താലാകുന്നു അണുക്കൾ സംയോജിച്ചതു എന്നു പ
റഞ്ഞിരിക്കുന്നു. ഇങ്ങിനേ ന്യായവൈശേഷികങ്ങ
ളിൽ ലോകോത്ഭവത്തെക്കുറിച്ചു പറഞ്ഞിരിക്കുന്ന
അഭിപ്രായം പരമാണുവാദമാകുന്നു.

b. സംഖ്യയിലെ ലോകോത്ഭവിവരം.

പുരുഷൻ (അത്മാവു) പ്രകൃതി എന്ന രണ്ടു
നിത്യമായ സത്വങ്ങളുണ്ടു. ആത്മാവു നിഷ്പ്രവൃത്ത
കനെപോലെ പ്രകൃതിയുടെമേൽ കൎത്തവ്യമില്ലാ
തെ ഇരിക്കുന്നു. പ്രകൃതിയാകുന്നു ലോകത്തിന്റെ
സമവായകാരണം. സത്വരജസ്തമോ ഗുണങ്ങളുടെ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/31&oldid=200117" എന്ന താളിൽനിന്ന് ശേഖരിച്ചത്