ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —

സമതൂക്കത്തിന്നാകുന്നു പ്രകൃതി എന്നു പേർ. അവ
യിൽ രജോഗുണാധിക്യമുണ്ടാകുമ്പോൾ ഈ ലോക
ത്തിന്നാവശ്യമായ ഭൂതാദികൾ ഉണ്ടായ്വരുന്നു. രജോ
ഗുണാധിക്യം പ്രകൃതിയിൽ ഉണ്ടായ്വരുന്നതു പുറമേനി
ന്നുള്ള വല്ല അന്യബലം കൊണ്ടല്ല, തന്നിൽതന്നേയു
ള്ള ശക്തികൊണ്ടാകുന്നു. ആത്മാവിന്റെ പ്രയോജ
നത്തിന്നായിട്ടാകുന്നു പ്രകൃതിയിൽനിന്നു ലോകം
ഉണ്ടായ്വരുന്നതു. പ്രകൃതിയിൽ നിന്നുളവാകുന്ന വസ്തു
ക്കളെ നമുക്കു പരിഗ്രഹിക്കാമെങ്കിലും പ്രകൃതിയെ
പഞ്ചേന്ദ്രിയങ്ങളാൽ പരിഗ്രഹിച്ചു കൂടാ. പ്രകൃതി
യിൽനിന്നു ബുദ്ധി അഹങ്കാരം അഞ്ചു തന്മാത്രങ്ങൾ
അഞ്ചു സ്ഥൂലഭൂതങ്ങൾ ജ്ഞാനേന്ദ്രിയങ്ങൾ കൎമ്മേ
ന്ദ്രിയങ്ങൾ എന്നിവ ഉണ്ടായ്വരുന്നു. ബുദ്ധി അഹ
ങ്കാരം (സ്വയതത്വബോധം) മനസ്സു എന്നിവയും
സ്ഥൂലവസ്തുവായ പ്രകൃതിയിൽനിന്നുളവായ്വന്നിരി
ക്കുന്നു. അഹങ്കാരത്തോടു സത്വഗുണം സംയോജി
ക്കുമ്പോൾ പത്തു ഇന്ദ്രിയങ്ങളും മനസ്സും ഉത്ഭവിച്ചു
വരുന്നു. അഹങ്കാരത്തോടു തമോഗുണം ചേൎന്നാൽ
പഞ്ചഭൂതങ്ങളുണ്ടായ്വരും. പഞ്ചഭൂതങ്ങൾ (സ്ഥൂല
ഭൂതങ്ങൾ) ആവശ്യതക്കനുസാരമായി പരിണമിക്കു
ന്നതാകുന്നു. എല്ലാ വിധമായ ദേഹങ്ങളും ഉത്ഭവിച്ചു
വരുന്നതു പഞ്ചഭൂതങ്ങളുടെ സംയോജ്യതയാലാകുന്നു.
സൃഷ്ടിയിൽ കാണുന്ന ജീവജാലങ്ങളും നിൎജ്ജീവജാ
ലങ്ങളും മേല്പറഞ്ഞ തത്വങ്ങളിൽ നിന്നു തന്നേ
ഉണ്ടായ്വരുന്നു. സത്വരജസ്സുകൾ അഹങ്കാരത്തോടു
ചേരുന്നതിനാൽ പത്തു ഇന്ദ്രിയങ്ങളും മനസ്സും ഉള്ള
ജീവജാലങ്ങൾ ഉണ്ടാകുന്നു. രജസ്തമസ്സുകൾ അഹ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/32&oldid=200119" എന്ന താളിൽനിന്ന് ശേഖരിച്ചത്