ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 34 —

സംസാരവും അവൻ തന്നേ. പുരാണ ജീവികളിൽ
അവൻ ഉണ്ടായിരുന്നു. ഗൎഭപാത്രത്തിലെ ജീവിക
ളിൽ അവനുണ്ടു. അവൻ വിശ്വമെങ്ങും സൎവ്വവ്യാ
പിയായിരിക്കുന്നു. പ്രപഞ്ചം സൎവ്വം ബ്രഹ്മമത്രെ.
അവനിൽനിന്നു എല്ലാം ഉണ്ടായി. അവനിൽ എ
ല്ലാം ശ്വസിക്കുന്നു. ഒടുവിൽ എല്ലാം അവനിൽ
ലയിക്കയും ചെയ്യും.

ചിലന്നി തന്നിൽനിന്നു തന്നേ വല പുറപ്പെടു
വിക്കുന്നപ്രകാരം ബ്രഹ്മത്തിൽനിന്നു ലോകം ഉണ്ടാ
കുന്നു. ഭൂമിയിൽനിന്നു സസ്യങ്ങളും ദേഹത്തിൽ
നിന്നു രോമങ്ങളും ഉണ്ടാകുന്നതുപോലെ ബ്രഹ്മ
ത്തിൽനിന്നു വിശ്വം ഉണ്ടാകുന്നു.

ഭഗവൽ ഗീതയിലെ ലോകോത്ഭവവിവരം.

ഗീതയിൽ പറഞ്ഞിരിക്കുന്ന ലോകോത്ഭവവി
രം സംഖ്യാദൎശനത്തിൽ നിന്നെടുത്തതാകുന്നു.
കൃഷ്ണൻ അൎജ്ജുനനോടു പറയുന്നു.

"ഈ പ്രപഞ്ചം എന്റെ സ്ഥൂലവസ്തുവായ പ്ര
കൃതിയിൽനിന്നുണ്ടായി. എന്നിൽ എല്ലാവസ്തുക്ക
ളും വസിക്കുന്നു. ഞാൻ അവയിൽ അല്ല താനും
എന്റെ ആത്മാവു എല്ലാറ്റിന്നും കാരണവും എല്ലാ
റ്റെയും താങ്ങുന്നതുമാകുന്നു. വായു ആകാശത്തി
ലെന്നതുപോലെ എല്ലാവസ്തുക്കളും എന്നിലിരിക്കുന്നു.
കല്പാന്തത്തിൽ എന്റെ സ്ഥൂലവസ്തുവായ പ്രകൃതി
എന്നിൽ വന്നു ചേരും. കല്പാന്തരത്തിങ്കൽ ഞാൻ
അവറ്റെ എന്നിൽനിന്നു പുറത്തേക്കു വിടും ഞാൻ
അവറ്റോടു സംബന്ധമില്ലാത്തവനെന്നപോലെ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/36&oldid=200127" എന്ന താളിൽനിന്ന് ശേഖരിച്ചത്