ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 35 —

യും അവറ്റാൽ ബന്ധിക്കപ്പെടാതെയും ഇരിക്കുന്നു.
ഞാൻ സൎവ്വദേവന്മാരുടെയും ആരംഭമാകുന്നു. ഞാൻ
ആദ്യന്തവിഹീനനാകുന്നു. ഞാൻ തന്നേ ലോക
നാഥൻ. ഇതറിയുന്നവൻ സൎവ്വദോഷങ്ങളിൽനി
ന്നും വിമുക്തനാകുന്നു. ജീവജാലങ്ങളിലുള്ള ഗുണ
ങ്ങളെല്ലാം എന്നിൽനിന്നുണ്ടായി സപ്ത ഋഷികളും
മനുവും എന്നിൽനിന്നുത്ഭവിച്ചു. ഞാൻ സൎവ്വവസ്തു
ക്കളുടെയും സ്രഷ്ടാവാകുന്നു. സൎവ്വവും എന്നിൽ
നിന്നു പുറപ്പെടുന്നു. ഞാൻ സൎവ്വത്തിന്റെയും ആ
രംഭവും മദ്ധ്യവും അന്ത്യവും ആകുന്നു.

c. പുരാണങ്ങളിൽ ലോകോല്പത്തിയെ
ക്കുറിച്ചു പറഞ്ഞിരിക്കുന്നതു.

പുരാണങ്ങളിൽ കാണുന്ന ലോകോത്ഭവവിവര
ങ്ങൾ ചതുൎവ്വേദത്തിലും തത്വജ്ഞാനസിദ്ധാന്തങ്ങ
ളിലും കാണുന്നവയിൽനിന്നു ഉത്ഭവിച്ചു വന്നു എന്നു
മാത്രമല്ല അവയുടെ കലൎപ്പാകുന്നു എന്നു കൂടെ പറ
യാം ദൃഷ്ടാന്തം: രാമായണം ആരണ്യ കാണ്ഡത്തി
ലെ ലോകോത്ഭവവിവരം പുരുഷസൂക്തത്തിലും വേ
ദാന്തത്തിലുമുള്ളവയുടെ കലൎപ്പു തന്നേയാകുന്നു. ഇ
വിടെ വിഷ്ണുപുരാണത്തിലെ ലോകോത്ഭവവിവരം
പ്രസ്താവിക്കുന്നു.

ആരംഭത്തിൽ പുരുഷൻ മാത്രമുണ്ടായിരുന്നു.
പ്രധാന എന്ന സ്ഥൂലവസ്തുവിൽനിന്നു ഒന്നാമതു
ബുദ്ധി ഉണ്ടായി. ത്രിഗുണ സംയോഗത്താൽ അതു
ത്രിവിധമായിഭവിച്ചു. അതിൽനിന്നു പഞ്ചഭൂത
ങ്ങളും ഉത്ഭവിച്ചു. ബുദ്ധിയും പഞ്ചഭൂതങ്ങളും ചേ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/37&oldid=200129" എന്ന താളിൽനിന്ന് ശേഖരിച്ചത്