ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

പുരാണങ്ങളിലുള്ള ലോകോത്ഭവവിവരങ്ങളൊ
ക്കയും പ്രസ്താവിപ്പാൻ പ്രയാസമാകുന്നു. പുരാണ
ങ്ങളിലെ പഞ്ചലക്ഷണങ്ങളിലൊന്നു ലോകോത്ഭവ
വിവര പ്രസ്താവം ആകുന്നു. അന്യോന്യവിരുരുദ്ധങ്ങ
ളായ ലോകോത്ഭവവിവരങ്ങൾ നിരവധി പുരാണങ്ങ
ളിൽ പറഞ്ഞിരിക്കുന്നു.

മീതെ പ്രസ്താവിച്ചതും ഹിന്തുമാൎഗ്ഗത്തിൽ പറ
ഞ്ഞിരിക്കുന്നതുമായ ലോകോത്ഭവവിവരങ്ങളെ ആ
കപ്പാടെ നോക്കിയാൽ നാലു മുഖ്യമായ അഭിപ്രായ
ങ്ങൾ കാണും. അവ ഏവയെന്നാൽ:

ഒന്നാമതു ദൈവാംശവാദം (Theory of
Emanation). ലോകം സ്രഷ്ടാവിന്റെ അഥവാ ആ
ദികാരണന്റെ ഒരു ഭാഗമാകുന്നു എന്നും അല്ലെ
ങ്കിൽ ആദി കാരണന്റെ ദേഹത്തിൽനിന്നോ ദേഹി
യിൽനിന്നോ ലോകം ഉത്ഭവിച്ചു വന്നിരിക്കുന്നു എന്നും
അതുകൊണ്ടു ലോകം അന്തത്തിൽ ആദികാരണനി
ലേക്കു തന്നേ ചെന്നു ചേരുമെന്നും പറയപ്പെട്ടിരി
ക്കുന്നു. സങ്കലിത തത്വജ്ഞാനമാകുന്ന ഗീതയുടെ
രചകൻ ഷഡ്ദൎശനങ്ങളെ സമ്മിശ്രമാക്കിക്കളഞ്ഞി
രിക്കുന്നുവെങ്കിലും ലോകോത്ഭവം കൃഷ്ണന്റെ അപര
പ്രകൃതിയിൽ നിന്നാകുന്നു എന്നു സ്ഥാപിക്കുന്നതി
നാൽ മായാവാദത്തെ അല്ല ദൈവാംശവാദത്തെ
തന്നേ സ്ഥാപിച്ചിരിക്കുന്നു എന്നു തോന്നുന്നു. ഈ
അഭിപ്രായം പുരാണങ്ങളിലും ബ്രാഹ്മണങ്ങളിലും
അധികരിച്ചു കാണുന്നു. ഈ അഭിപ്രായം പറയുന്നേ
ടങ്ങളിൽ മാനുഷദേഹിയുടെ ഉത്ഭവത്തെക്കുറിച്ചു

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/40&oldid=200136" എന്ന താളിൽനിന്ന് ശേഖരിച്ചത്