ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 41 —

ള്ള വെള്ളവും വിതാനത്തിന്റെ മീതെയുള്ള വെള്ള
വും തമ്മിൽ വേർപിരിച്ചു. അപ്രകാരവും ആയി.
ദൈവം വിതാനത്തിന്നു ആകാശം എന്നു പേരിട്ടു.
സന്ധ്യയായി ഉഷസ്സുമായി രണ്ടാം ദിവസം."

"പിന്നെ ദൈവം ആകാശത്തിന്റെ കീഴുള്ള വെ
ള്ളം ഒരുസ്ഥലത്തു കൂടട്ടെ ഉണങ്ങിയനിലം കാണട്ടെ
എന്നു കല്പിച്ചു. അപ്രകാരവും ആയി. ഉണങ്ങിയ
നിലത്തിന്നു ദൈവം ഭൂമിയെന്നും വെള്ളത്തിന്റെ
കൂട്ടത്തിന്നു സമുദ്രമെന്നും പേരിട്ടു. നല്ലതെന്നു ദൈ
വം കണ്ടു. ഭൂമിയിൽനിന്നു പുല്ലും വിത്തുള്ള സസ്യ
ങ്ങളും ഭൂമിമേൽ അതതുതരം വിത്തുള്ള ഫലം കായി
ക്കുന്ന വൃക്ഷങ്ങളും മുളെച്ചുവരട്ടെ എന്നു ദൈവം
കല്പിച്ചു. അപ്രകാരവും ആയി. ഭൂമിയിൽനിന്നു
പുല്ലും അതതുതരം വിത്തുള്ള ഫലം കായ്ക്കുന്ന വൃക്ഷ
ങ്ങളും മുളെച്ചുവന്നു. നല്ലതെന്നു ദൈവം കണ്ടു.
സന്ധ്യയായി ഉഷസ്സുമായി മൂന്നാം ദിവസം."

"പകലും രാവും തമ്മിൽ വേർപിരിവാൻ ആകാ
ശ വിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ, അവ
അടയാളങ്ങളായും, കാലം, ദിവസം, സംവത്സരം
എന്നിവ തിരിച്ചറിവാനായും ഉതകട്ടെ, ഭൂമിയെ പ്ര
കാശിപ്പിപ്പാൻ ആകാശവിതാനത്തിൽ അവ വെളി
ച്ചങ്ങൾ ആയിരിക്കട്ടെ എന്നു ദൈവം കല്പിച്ചു. അ
പ്രകാരവും ആയി. പകലിനെവാഴേണ്ടതിന്നു വലി
പ്പമേറിയ വെളിച്ചവും രാവിനെ വാഴേണ്ടതിന്നു വലി
പ്പം കുറഞ്ഞവെളിച്ചവും ആയ രണ്ടു വലിയ വെളി
ച്ചങ്ങളെ ദൈവം ഉണ്ടാക്കി. നക്ഷത്രങ്ങളെയും
ഉണ്ടാക്കി. ഭൂമിയെ പ്രകാശിപ്പിപ്പാനും പകലിനെ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/43&oldid=200142" എന്ന താളിൽനിന്ന് ശേഖരിച്ചത്