ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 43 —

ഇങ്ങിനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യ
നെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അ
വനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരേ സൃ
ഷ്ടിച്ചു. ദൈവം അവരെ അനുഗ്രഹിച്ചു നിങ്ങൾ
വൎദ്ധിച്ചു പെരുകി ഭൂമിയിൽ നിറഞ്ഞു അതിനെ അ
ടക്കി സമുദ്രത്തിലെ മത്സ്യത്തിന്മേലും ആകാശത്തി
ലേ പറവജാതിയിന്മേലും സകല ഭ്രചരജന്തുവിന്മേ
ലും വാഴുവിൻ എന്നു അവരോടു പറഞ്ഞു. ഭൂമിയിൽ
എങ്ങും വിത്തുള്ള സസ്യങ്ങളും വൃക്ഷത്തിന്റെ വി
ത്തുള്ള ഫലം കായ്ക്കുന്ന സകലവൃക്ഷങ്ങളും ഇതാ,
ഞാൻ നിങ്ങൾ്ക്കു തന്നിരിക്കുന്നു, അവ നിങ്ങൾ്ക്കു ആ
ഹാരത്തിന്നായിരിക്കട്ടെ, ഭൂമിയിലെ സകലമൃഗങ്ങ
ൾ്ക്കും ആകാശത്തിലേ സകല പറവകൾ്ക്കും ഭൂമിയിൽ
ചലനം ചെയ്യുന്ന സകല ഭ്രചരജന്തുക്കൾ്ക്കും ഞാൻ
ആഹാരത്തിന്നായിട്ടു എല്ലാ പച്ച സസ്യവും കൊടു
ത്തിരിക്കുന്നു എന്നു ദൈവം പറഞ്ഞു, അപ്രകാരവും
ആയി. താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം
നോക്കി, ഇതാ അതു എത്രയും നല്ലതായിരുന്നു.
സന്ധ്യയായി ഉഷസ്സുമായി ആറാംദിവസം."

ഹിന്തുശാസ്ത്രങ്ങളിൽ കാണുന്ന ലോകോത്ഭവ
വിവരങ്ങൾ അസ്പഷ്ടമായവയും പൂൎവ്വാപര വിരുദ്ധ
ങ്ങൾ ഉള്ളവയും ആകുന്നു. അവറ്റെ ക്രിസ്തീയ
ലോകോത്ഭവവിവരത്തോടു ഒത്തുനോക്കിയാൽ ക്രി
സ്തീയ മാൎഗ്ഗത്തിലുള്ളതു എത്രയും വ്യക്തവും ബുദ്ധിക്കു
അനുസാരവും ആണെന്നു തെളിഞ്ഞു വരും. ആദി
യിൽ ദൈവം ആകാശവും (സ്വൎല്ലോകവും) ഭൂമിയും
സൃഷ്ടിച്ചു എന്നവാചകത്തോടു കൂടെ ക്രിസ്തീയ വി

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/45&oldid=200146" എന്ന താളിൽനിന്ന് ശേഖരിച്ചത്