ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 44 —

വരം ആരംഭിക്കുന്നു. "ആദിയിൽ" എന്നതിന്നു
മുമ്പെ ഉണ്ടായിട്ടില്ലാത്ത ലോകത്തിന്റെ ആരംഭ
ത്തിൽ എന്നൎത്ഥം. ലോകത്തോടു കൂടെ കാലവും
ഉണ്ടായി. കാലം എന്നതു ലോകസംഭവങ്ങളുടെ
ഉത്ഭവം, വികാസം, നാശം, എന്നിവറ്റിന്റെ അനു
ക്രമണത്തെക്കുറിച്ചുള്ളബോധം ആണ്. സ്വൎല്ലോ
കം ഭൂലോകം എന്നിവ ദൃശ്യമായ സമസ്ത ലോക
ത്തേയും കുറിക്കുന്നു എന്നു വിദ്വാന്മാർ വിചാരി
ക്കുന്നു. ഷമായിം എന്ന മൂലപദത്തേ ആകാശം
എന്നു ഭാഷാന്തരം ചെയ്യുന്നതു ശരിയല്ല എന്നുതോ
ന്നുന്നു. കാരണം അദൃശ്യമായ പരലോകവും അതി
ലെ നിവാസികളായ ദൂതന്മാരും സൃഷ്ടിയുടെ ഒരു
ഭാഗം ആകുന്നു. ദൈവദൂതന്മാർ ദേവന്മാരല്ല, സൃ
ഷ്ടിക്കപ്പെട്ട ആത്മാക്കളും ദൈവത്തിന്റെ സേവക
ന്മാരും ആകുന്നു. സങ്കീ. 103, 20. 21; 104, 4. എ
ബ്ര, 1, 13. 14; ഇതു ഓൎത്താൽ സ്വൎല്ലോകം ഭൂലോ
കം എന്നീ പദങ്ങൾ ദൃശ്യവും അദൃശ്യവും ആയ സ
മസ്ത വിശ്വത്തേയും കുറിക്കുന്നു. "ഭൂമിപാഴായും
ശൂന്യമായും ഇരുന്നു, ആഴത്തിന്മീതെ ഇരുൾ ഉണ്ടാ
യിരുന്നു." പാഴ്, ശൂന്യം എന്നീവാക്കുകൾ ക്രമവും
ജീവനുമില്ലാത്ത അവസ്ഥയെകുറിക്കുന്നു. ദൈവം
ഭൂമിയെ ഉണ്ടാക്കിയപ്പോൾ കട്ടിയായും ദ്രാവകമായും
ഉള്ള സാധനങ്ങൾ ഉണ്ടായിരുന്നു. ഇടകലൎന്നിരുന്ന
ആ വസ്തുക്കൾ ക്രമപ്പെടുത്തുന്നതും ജീവിപ്പിക്കുന്നതു
മായ സ്രഷ്ടാവിന്റെ പ്രവൃത്തിക്കായി കാത്തിരുന്നു
എന്നു പറയാം.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/46&oldid=200148" എന്ന താളിൽനിന്ന് ശേഖരിച്ചത്