ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 48 —

സൃഷ്ടിക്കപ്പെട്ട ഉദ്ദേശം നിവൃത്തിയായശേഷം പി
ന്നേയും ഭൂമിയിൽ ചേരുകയും ചെയ്യുന്നു. മനുഷ്യ
ന്റെ അവസ്ഥ അങ്ങിനേയല്ല. പക്ഷേ അവന്റെ
ശരീരം ഭൂമിയിൽ നിന്നാകുന്നു. എങ്കിലും ദൈവം
അവനെ സൃഷ്ടിക്കുമ്പോൾ മനുഷ്യൻ ഭൂമിയിൽനിന്നു
ണ്ടാകട്ടെ എന്നു പറയാതെ ഒന്നാമതു ദൈവം ഒരാ
ലോചന കഴിച്ചു. "അനന്തരം ദൈവം: നാം ന
മ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം
മനുഷ്യനെ ഉണ്ടാക്കുക. അവൻ സമുദ്രത്തിലുള്ള
മത്സ്യത്തിന്മേലും ആകാശത്തുള്ള പറവജാതിയിന്മേ
ലും മൃഗങ്ങളിന്മേലും സൎവ്വഭൂമിയിന്മേലും ഭൂമിയിൽ
ഇഴയുന്ന സൎവ്വഇഴജാതിയിന്മേലും വാഴട്ടെ എന്നു പ
റഞ്ഞു". "നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ
സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക" എന്ന
വാക്കു ആരോടു പറഞ്ഞു എന്നു ചോദിക്കേണ്ടിവ
രുന്നു. അതു തന്റെ സിംഹാസനത്തിന്മുമ്പാകെ
സേവ ചെയ്യുന്ന സ്വൎഗ്ഗീയ ആത്മാക്കളാകുന്ന ദൈ
വദൂതരോടു പറഞ്ഞു എന്നു തോന്നുന്നു cf. 3, 24;
11, 7. അതുകൊണ്ടു ദൈവം മനുഷ്യനെ തന്റെ
യും ദൂതരുടെയും സാദൃശ്യത്തിൽ സൃഷ്ടിക്കേണമെ
ന്നു നിശ്ചയിച്ച ശേഷം "ദൈവം തന്റെ സാദൃശ്യ
ത്തിൽ മനുഷ്യനെ സൃഷ്ടിച്ചു." ദൈവത്തിന്റെ സാ
ദൃശ്യത്തിൽ അവനെ സൃഷ്ടിച്ചു (27). ദൈവം മനു
ഷ്യനെ സൃഷ്ടിച്ച സാദൃശ്യം എന്താകുന്നു? ദൈവത്തി
ന്നു ദേഹരൂപം ഉണ്ടെന്നും ആ ദേഹരൂപത്തിൽ ദൈ
വം മനുഷ്യനെ സൃഷ്ടിച്ചു എന്നും ഗ്രന്ഥകൎത്താവു
പറവാൻ നിരൂപിച്ചതായി വിചാരിപ്പാൻ പാ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/50&oldid=200152" എന്ന താളിൽനിന്ന് ശേഖരിച്ചത്