ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 55 —

ക്കുന്നു എന്നും അവർ പറഞ്ഞതെല്ലാം ഊഹം മാത്ര
മാണെന്നും അനുമിക്കേണ്ടിവരുന്നു.

b. ഇങ്ങിനെ അറിയായ്മയിൽനിന്നും ഉൗഹത്തിൽ
നിന്നും ഋഷികൾ സങ്കല്പിച്ചുണ്ടാക്കിയ ലോകോത്ഭവ
വിവരങ്ങൾ അന്യോന്യം ഒക്കാത്തവയായിരിക്കുന്നു.
എന്നു തന്നെയല്ല ഒരേവിവരത്തിൽ പൂൎവ്വാപരവിരു
ദ്ധങ്ങൾ അടങ്ങിയിരിക്കുന്നു. ഒന്നാമതു സ്രഷ്ടാവു
എല്ലാ വിവരത്തിലും ഒരാളല്ല. രണ്ടാമതു ആ വിവ
രങ്ങളിലെ കാൎയ്യവും ക്രമവും ഒരുപോലെയല്ല. മൂന്നാ
മതു സ്രഷ്ടാവു തന്നെ സൃഷ്ടിയാണെന്നു പറഞ്ഞു
കാണുന്നു. നാലാമതു സ്രഷ്ടാവിനെ സൃഷ്ടിജനി
പ്പിച്ചു എന്നും പറഞ്ഞിരിക്കുന്നു.

c. ഹിന്തുമാൎഗ്ഗത്തിലെ വിവരങ്ങളിലൊന്നും ദൈ
വം ഇല്ലായ്മയിൽനിന്നു ലോകത്തെ സൃഷ്ടിച്ചു എന്നു
പറഞ്ഞു കാണുന്നില്ല. സൃഷ്ടി എന്ന പദത്തിന്റെ
അൎത്ഥം തന്നേ ഒഴുകിവന്നതു എന്നാകുന്നു. അതു
കൊണ്ടു കേവല സൃഷ്ടി എന്നധാരണ (Absolute
creation) ഹിന്തുമാൎഗ്ഗത്തിൽ ഇല്ല. ഇല്ലായ്മയിൽ
നിന്നു ലോകത്തെ സൃഷ്ടിച്ചു എന്നു പറയുന്നതി
ന്റെ സാരം ലോകോത്ഭവത്തിന്നായി ദൈവത്തിൽ
നിന്നു അന്യമായവല്ല കാരണവും (മൂലപ്രകൃതി) സ
ഹായവും ഉണ്ടായിരുന്നില്ല എന്നു മാത്രമാകുന്നു.

d. ഇല്ലായ്മയിൽനിന്നു ദൈവം ലോകത്തെ സൃ
ഷ്ടിച്ചു എന്നധാരണ ഹിന്തുക്കൾ്ക്കില്ലാത്തതിന്റെ കാ
രണം ലോകത്തിന്റെ സമവായ കാരണത്തെക്കുറി
ച്ചുള്ള ഉപദേശമാകുന്നു. ലോകത്തിന്നു ഒരു സമ
വായകാരണം ഉണ്ടെന്നും (Material cause) അതു ദൈ

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/57&oldid=200160" എന്ന താളിൽനിന്ന് ശേഖരിച്ചത്