ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 59 —

കാലികമോ അനാദിയോ? ഈ ലോകം അധമമോ
ഉത്തമമോ?

സൃഷ്ടിപ്രവൃത്തി കാലികമോ അനാദിയോ? ഹി
ന്തുമതാഭിപ്രായം വിചാരിച്ചാൽ ലോകം അനാദിയാ
കുന്നു എന്നു പറയേണം. കല്പാന്തരങ്ങളിൽ ലോക
ത്തിന്നു നാശം വരുന്നെങ്കിലും പുതിയ യുഗാരംഭ
ത്തിൽ ലോകം വീണ്ടും വീണ്ടും വിസൎജ്ജിച്ചുവരുന്നതു
കൊണ്ടു ലോകം അനാദിയാകുന്നു. ന്യായവൈശേ
ഷികങ്ങളിലെ പരമാണുക്കളേയും സംഖ്യയിലെ പ്ര
കൃതിയേയും വിചാരിച്ചാൽ ലോകത്തിന്നു കാരണമാ
യ്നില്ക്കുന്ന പ്രാരംഭവസ്തു അനാദിയാകുന്നു എന്നു സ്പ
ഷ്ടം. എന്നാൽ ക്രിസ്തീയ ഉപദേശം അങ്ങിനെ
യല്ല. ദൈവമല്ലാതെ അനാദിയായിട്ട ഒന്നും തന്നെ
യില്ല. ദൈവത്തിന്റെ നിത്യാലോചനക്കും അനു
ഷ്ഠാനത്തിന്നും മദ്ധ്യെ ഒരു യുഗം കഴിഞ്ഞു പോയിരി
ക്കുന്നു എന്നു കൂടെ വിചാരിക്കേണ്ടതല്ല. ലോകത്തിന്നു
ആരംഭവും അവസാനവും ഉണ്ടെന്നു ക്രിസ്തീയതിരു
വെഴുത്തുകളിൽ എത്രയും സ്പഷ്ടമായ്പറഞ്ഞിരിക്കകൊ
ണ്ടു ലോകം അനാദിയല്ല കാലികമെന്നു നിശ്ചയം.

ഈ ലോകം അധമമോ ഉത്തമമോ? ഹിന്തുക്കൾ
നിൎബ്ബോധലയം അഥവാ നിൎവ്വാണം എന്നിവറ്റെ
ശ്രേഷ്ഠപുരുഷാൎത്ഥമായി വിചാരിക്കയും ലോകജീവ
നും സകല അരിഷ്ടതെക്കും കാരണമെന്നു വാദിക്ക
യും ചെയ്യുന്നതുകൊണ്ടു ഈ ലോകത്തെ ഒരു വിധം
അധമമായികരുതുന്നു. അവ്വണ്ണം തന്നേ ചില യൂ
റോപ്യവിദ്വാന്മാരും കരുതിയിരിക്കുന്നു (Bayle, Hart—
mann, Schopenhauer) ഈ അഭിപ്രായത്തിന്നു ക്രി

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/61&oldid=200168" എന്ന താളിൽനിന്ന് ശേഖരിച്ചത്