ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 64 —

ലവസ്തുവിന്റെ സ്വഭാവമുള്ളതുകൊണ്ടു ദൈവത്തി
ന്റെ മുമ്പിൽ മനുഷ്യൻ സൃഷ്ടിയുടെ പ്രതിനിധിയാ
യും നില്ക്കുന്നു. സൃഷ്ടിയുടെ മുമ്പിൽ മനുഷ്യൻ ദൈ
വത്തിന്റെ പ്രതിനിധിയാകയാൽ സൃഷ്ടിയുടെ ഭാഗ്യ
നിൎഭാഗ്യങ്ങൾ്ക്കു മനുഷ്യൻ ഉത്തരവാദിയാകുന്നു. ദൈ
വമുമ്പാകെ അവൻ സൃഷ്ടിയുടെ പ്രതിനിധിയാക
കൊണ്ടു സൃഷ്ടിക്കുവേണ്ടുന്ന കാൎയ്യങ്ങൾ ദൈവം മനു
ഷ്യന്നും മനുഷ്യൻ മുഖേന സൃഷ്ടിക്കും എത്തിച്ചു
കൊടുക്കുന്നു.

ഇങ്ങിനെ സ്നേഹമുള്ള ദൈവം മനുഷ്യന്നു തന്നെ
ത്താൻ പ്രദാനം ചെയ്യുന്നതിനാൽ സൃഷ്ടിയോടു സം
സൎഗ്ഗത്തിലിരിക്കുന്നു. അതു തന്നെയാകുന്നു സൃഷ്ടി
യുടെ ഭാഗ്യം. ലോകം ക്രിസ്തുമുഖാന്തരവും (യോ
ഹ. 1, 1. 2) പുത്രന്നായും (കൊലോ. 1, 16) സൃഷ്ടി
ക്കപ്പെട്ടു എന്നു പറയുന്നതിൽനിന്നു അതു സ്പഷ്ടം.
കാരണം പുത്രന്റെ മദ്ധ്യസ്ഥതയാലാകുന്നു സൃഷ്ടി
ക്കു ദിവ്യജീവനും ദൈവസംസൎഗ്ഗവും ഉണ്ടായ്വരുന്നതു.

സ്രഷ്ടാവിന്റെ മഹത്വം സൃഷ്ടിയുടെ ഭാഗ്യം എ
ന്നീരണ്ടു ഉദ്ദേശങ്ങളും പുത്രനിൽ (ക്രിസ്തുവിൽ) ഒന്നാ
യ്തീൎന്നിരിക്കുന്നു. ദൈവമഹത്വം പ്രത്യക്ഷമാകയും
മനുഷ്യൻ ദിവ്യഭാഗ്യമനുഭവിക്കയും ചെയ്യുന്നതു ദൈ
വരാജ്യത്തിലാകുന്നു. ക്രിസ്തുവത്രെ ഈ ദൈവരാജ്യ
ത്തെ ലോകത്തിൽ സ്ഥാപിച്ചു തികെക്കുന്നതു. ദൈ
വരാജ്യത്തിൽനിന്നു മനുഷ്യന്നു വീണ്ടെടുപ്പും നിത്യ ര
ക്ഷയും സാദ്ധ്യമായ്വരുന്നു. അതിനാൽ തന്നേ ദൈവം മഹത്വപ്പെടുന്നു. അതുകൊണ്ടു സൃഷ്ടിയുടെ ലാക്ക്
ദൈവരാജ്യം എന്ന പുരുഷാൎത്ഥം തന്നേ. അതു മനു
ഷ്യന്നും സൃഷ്ടിക്കും ഉത്തമഭാഗ്യമാകുന്നു.

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/66&oldid=200179" എന്ന താളിൽനിന്ന് ശേഖരിച്ചത്