ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 65 —

മേല്പറഞ്ഞ ഉദ്ദേശസാദ്ധ്യത്തിന്നായ ഇതരസൃ
ഷ്ടികൾ മനുഷ്യന്നു പ്രയോജനകരങ്ങളായ്തീരേണം.
അതെങ്ങിനെയെന്നാൽ: ഈ വിശാലമായ പ്രകൃതി
യെ മനുഷ്യൻ പരിശോധിച്ചു അതിലടങ്ങിയ ദിവ്യ
മഹത്വത്തേയും ജ്ഞാനത്തേയും കണ്ടു സ്രഷ്ടാവി
നെ ആരാധിപ്പാൻ സംഗതിവരേണം. അതല്ലാതെ
ഈ ലോകത്തേയും അതിലെ സംഭവങ്ങളെയും മനു
ഷ്യൻ അറിഞ്ഞും ആരാഞ്ഞുംകൊണ്ടിരിക്കുന്തോറും
മനുഷ്യന്റെ ബുദ്ധിവരപ്രാപ്തികൾ വൎദ്ധിച്ചും വിക
സിച്ചും വരും. ലോകത്തെ അനുഭവിക്കയും ലോക
ത്തിൽ പ്രവൃത്തിക്കയും ചെയ്യുന്നതിനാൽ മാനുഷദേ
ഹത്തിന്നാരോഗ്യവികാസതകൾ ഉണ്ടാകേണം സം
ക്ഷേപിച്ചു പറഞ്ഞാൽ ദൈവം മനുഷ്യന്നു നല്കിയി
രിക്കുന്ന ദേഹസംബന്ധമായും ആത്മസംബന്ധമാ
യുമുള്ള എല്ലാവരങ്ങളും ഉപയോഗിക്കേണ്ടതിന്നും
വൎദ്ധിക്കേണ്ടതിന്നും മനുഷ്യന്നു നിശ്ചയിച്ച ലാക്കിലെ
ത്തേണ്ടതിന്നും ആയി ദൈവം ലോകത്തെ സൃഷ്ടിച്ചു
മനുഷ്യന്നു ദാനം ചെയ്തിരിക്കുന്നു. അതുകൊണ്ടാകു
ന്നു ലോകം മനുഷ്യന്നായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു
എന്നു പറയുന്നതു. എന്നാൽ മനുഷ്യന്നു സൃഷ്ടി
യാൽ പ്രയോജനം ഉണ്ടാകുന്നതുപോലെ സൃഷ്ടിയു
ടെ വികാസതെക്കു മാനുഷപ്രവൃത്തിയും ഭരണവും
പ്രയോജനകരങ്ങളായിരിക്കും.

3. ദൈവത്തിന്നു ലോകത്തോടുള്ള സംബന്ധം.

a. പ്രാചീനാൎയ്യമതത്തിൽ ദേവന്മാൎക്കു ലോക
ത്തോടു സംബന്ധമുണ്ടായിരുന്നു എന്ന വിശ്വാസം

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/67&oldid=200182" എന്ന താളിൽനിന്ന് ശേഖരിച്ചത്