ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 72 —

ഫലസിദ്ധിയാൽ മാത്രമെ ദിവ്യാലോചനക്കു തട
സ്ഥംവരുവാൻ പാടുള്ളൂ. എന്നാൽ മനുഷ്യന്റെ
പ്രവൃത്തിയുടെ ഫലസിദ്ധി യാതൊരു വിധേനയും
° മനുഷ്യന്നധീനമല്ല. ഓരോ പ്രവൃത്തിയുടെ ഫല
സിദ്ധിക്കു അനവധികാരണങ്ങൾ ഉണ്ടു. അവ
യിൽ മനുഷ്യന്റെ മനോനിൎണ്ണയം ഒരൊറ്റകാര
ണം മാത്രമാകുന്നു. മറ്റുള്ള കാരണങ്ങളൊക്കെ
ദൈവാധീനതയിലിരിക്കുന്നു. അതുകൊണ്ടു മനുഷ്യ
ന്റെ പ്രവൃത്തിയുടെ ഫലസിദ്ധി ദൈവത്തിന്റെ
കയ്യിലിരിക്കുന്നു. അതുകൊണ്ടു മാനുഷപ്രൎവത്തന
ത്താലൊ സ്വാതന്ത്ര്യത്താലോ ദൈവാലോചനക്കു
യാതൊരു വിധേനയും ഭംഗം വരുന്നില്ല. ഇങ്ങിനെ
മനുഷ്യന്റെ പ്രവൃത്തിക്കും ഫലസിദ്ധിക്കും തമ്മിലു
ള്ള വ്യത്യാസം വേദപുസ്തകത്തിൽ യോസേഫിന്റെ
യും യേശുവിന്റെയും ചരിത്രത്തിൽ സ്പഷ്ടമായ്കാ
ണുന്നു. മനുഷ്യന്റെ സ്വാതന്ത്ര്യത്താൽ ദൈവ
ത്തിന്റെ ലോകഭരണത്തിന്നു ഭംഗം വരാതിരിക്കു
ന്നതുപോലെ ദൈവത്തിന്റെ ഭരണത്താൽ മനുഷ്യ
ന്റെ സ്വാതന്ത്ര്യത്തിന്നും ഭംഗം വരുന്നില്ല. മനു
ഷ്യന്റെ പ്രവൃത്തി അങ്കുരിച്ചു വരുന്ന ചിത്തത്തിൽ
ദൈവം മനുഷ്യന്നു പൂൎണ്ണസ്വാതന്ത്ര്യംകൊടുക്കുന്നെ
ങ്കിലും ആ പ്രവൃത്തികൾ പ്രത്യക്ഷമായ്വരുമ്പോൾ
ദൈവം അവറ്റെ കൈവശമാക്കി അതൃത്തിപ്പെടുത്തു
കയും തിരുഹിതത്തിന്നു ഉതകുന്നവയാക്കിത്തീൎക്കയും
ചെയ്യുന്നു.

ഇതു കേട്ടാൽ വേറെ ഒരു ചോദ്യം ഉണ്ടാകും.
മനുഷ്യന്റെ പ്രവൃത്തിയാൽ ദൈവഹിതത്തിന്നു ഭം

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/74&oldid=200196" എന്ന താളിൽനിന്ന് ശേഖരിച്ചത്