ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 73 —

ഗം വരുന്നില്ലല്ലോ. അതിന്റെ ഫലസിദ്ധി ദൈ
വത്തിന്റെ കൈയിലിരിക്കയും ചെയ്യുന്നതായാൽ
മനുഷ്യനെ ശിക്ഷിക്കുന്നതെന്തിന്നു? അതിന്നു ഒരു സ
മാധാനം ഇതാകുന്നു. മനുഷ്യൻ തനിക്കു ദൈവം
നിശ്ചയിച്ച മുറയെ നിവൃത്തിക്കേണ്ടതാകുന്നു. മനു
ഷ്യന്റെ ദുഷ്പ്രവൃത്തിയാൽ ദൈവത്തിനു നഷ്ടം
ഒന്നും വരാഞ്ഞാലും മനുഷ്യൻ സ്വന്തമുറയെ ലംഘി
ക്കുന്നതുകൊണ്ടു ശിക്ഷായോഗ്യനും ഉത്തരവാദിയുമാ
കുന്നു. ഒരു ദൃഷ്ടാന്തത്താൽ കാൎയ്യം തെളിയിപ്പാൻ
ശ്രമിക്കാം. മഹാസമൎത്ഥനായ ഒരു ശില്പി ചിലസാ
ധനങ്ങളെ തന്റെ വേലക്കാരന്നു ഏല്പിച്ചു ഇന്ന പ്ര
കാരം ഒരു രൂപമുണ്ടാക്കേണമെന്നു കല്പിച്ചശേഷം
ആ വേലക്കാരൻ അവറെറക്കൊണ്ടു ആവശ്യപ്പെട്ടതു
ണ്ടാക്കാതെ അവയെ കണ്ടം തുണ്ടമാക്കിക്കളയുന്നു
എന്നിരിക്കട്ടെ, യജമാനൻവന്നു കണ്ടാൽ അവ
നെ ശാസിക്കാതിരിക്കുമോ? എന്നാൽ യജമാനൻ
മഹാസമൎത്ഥനാകകൊണ്ടു ആ കഷണങ്ങളെ തന്നേ
എടുത്തു ആശ്യപ്പെട്ട സാധനത്തിന്നു ഉതകുന്ന
വറ്റെ ഉണ്ടാക്കിയാൽ വേലക്കാരൻ ശാസനെക്കു
യോഗ്യനല്ലെന്നു വരുമോ? അതുപോലെ ദൈവം
മനുഷ്യന്റെ ഏതു പ്രവൃത്തിയെയും തന്റെ ഹിത
ത്തിനുതകുന്നതാക്കിത്തീൎക്കുന്നതിനാൽ മനുഷ്യന്റെ
ഉത്തരവാദിത്വം യാതൊരു വിധേനയും പോയ്പോകു
ന്നതല്ല. മനുഷ്യൻ തന്റെ പ്രവൃത്തിക്കു സ്വാതന്ത്ര്യ
മുള്ള ഉത്തരവാദിയായ്നില്ക്കുന്നു.

ലോകത്തിലെ ദോഷത്തിന്നും ദൈവത്തിന്റെ
ലോകഭരണത്തിന്നും തമ്മിലെന്തു സംബന്ധം? സല്ഗു

7

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/75&oldid=200198" എന്ന താളിൽനിന്ന് ശേഖരിച്ചത്