ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 75 —

കുന്നു. എന്നാൽ പാപികൾ മാത്രമല്ല ദൈവഭക്ത
രും കൂടെ കഷ്ടമനുഭവിക്കുന്നതെങ്ങിനേ? ഇതു പഴയ
നിയമത്തിലും വിഷമചോദ്യമാകുന്നു. അതിന്റെ സ
മാധാനം സങ്കീ. 37, 39; യോബിന്റെ പുസ്തകം എ
ന്നീസ്ഥലങ്ങളിൽ കാണും. യോബിന്റെ പുസ്തക
ത്തിലെ ഉപദേശപ്രകാരം ഭക്തന്റെ കഷ്ടം അവ
ന്റെ നീതിയുടെ പരിശോധനെക്കു ഉതകുന്നു. പു
തിയ നിയമത്തിലെ ഉപദേശപ്രകാരം കഷ്ടത്തിന്റെ
പ്രയോജനം പാപിയുടെ മാനസാന്തരമെന്നതും ലൂ
ക്ക് 13, 1–6; ദൈവതേജസ്സും സ്നേഹവും കരുണാപ്ര
വൃത്തികളും പ്രത്യക്ഷമാകുന്നതും യോഹ 9, 1–5;
11,4 ആകുന്നു. ദൈവമക്കൾക്കു കഷ്ടമെന്നതു ക്ഷാന്തി
അഭ്യസിപ്പാനും പ്രത്യാശയെയും വിശ്വാസത്തെയും
ഉറപ്പിപ്പാനും ഉപകരിച്ചു സകലവും അവരുടെ നന്മ
ക്കായി ഉതകുന്നു റോമർ 3, 3–5; 8, 23. ക്രിസ്തീയ വേ
ദപുസ്തകത്തിൽ പറഞ്ഞിരിക്കുന്നദോഷവിവരണ
പ്രകാരം പ്രാകൃതദോഷം സല്ഗുണസംബന്ധമായ
ദോഷം എന്നീരണ്ടു വിധം ഉണ്ടു. പ്രാകൃതദോഷം
മനുഷ്യന്നു അനുഭവമായ്വരുന്ന കഷ്ടമാകുന്നു. പ്രാ
കൃതദോഷം പാപഫലമാണെങ്കിലും ദൈവത്തിന്റെ
ലോകഭരണത്തിന്നു അതിനാൽ വിഘ്നംസംഭവിക്കു
ന്നില്ലെന്നു മാത്രമല്ല അതിനാൽ പാപിക്കും ഭക്തന്നും
ഗുണംവരത്തക്ക വിധത്തിൽ ദൈവം അതിനെ തിരി
ക്കുന്നു. സല്ഗുണസംബസമായ ദോഷം പാപം
തന്നേ. അതിനാലും ലോകഭരണത്തിന്നു ഭംഗം വ
രുന്നില്ല. പാപം പ്രവൃത്തികളിൽ വ്യാപിക്കുന്നതി
നാൽ ന്യായവിധിവരുന്നു. ന്യായവിധിയാൽ പാപം

7*

"https://ml.wikisource.org/w/index.php?title=താൾ:56E235.pdf/77&oldid=200202" എന്ന താളിൽനിന്ന് ശേഖരിച്ചത്