ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 10 —

ഞാൻ കുറ്റമില്ലാത്തവനായിവന്ദനപൂൎവ്വം
നിന്റെ അടുക്കെ വരേണ്ടതിന്നുതന്നെ.
5. പിതാക്കന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾ്ക്കു
ഇളെച്ചു തരേണമേ, ഞങ്ങൾ തന്നെ ചെ
യ്ത വറേറയും വിട്ടു തരേണമെ, ഗോക്കളെ
കൊതിക്കുന്ന ചോരനെന്നപോലെ, രാജാ
വേ! കയറ്റിൽനിന്നു പശുക്കുട്ടിയെ എന്ന
പോലെ വസിഷ്ഠനായ എന്നെ വിടുവി
ക്കേണമേ!
6. ഞങ്ങളുടെ സ്വന്തതാല്പൎയ്യമല്ല അന്ധതയത്രെ
ആയിരുന്നു, ലഹരിയും മന്യുവും ചൂതും
മൂഢതയും അത്രെ; വയസ്സൻ യുവാവിന്നു
പരീക്ഷാകാരണമായി ഭവിക്കുന്നു. സ്വപ്നം
പോലും ദോഷത്തെ ഞങ്ങളോടു അകറ്റി
ക്കളയുന്നില്ല.
7. കുറ്റമില്ലാത്തവനായി ഞാൻ മന്യുഭാവമുള്ള
ദേവനെ, ദാസൻ ദയാലുവായ യജമാന
നെപോലെ ശുശ്രൂഷിക്കും, മൂഢരെ പ്രേമ
മുള്ള ദേവൻ പ്രകാശിപ്പിച്ചു. പിന്നെ
ജ്ഞാനമേറിയവൻ ജ്ഞാനിയെ ധനത്തി
ലേക്കു നടത്തുന്നു.
8. സ്വധാവാനായ വരുണാ! ഈ സ്തോത്രഗീതം
നിണക്കു ഊക്കോടെ ഹൃദയത്തിൽ ചെല്പൂ
താക. ഞങ്ങൾക്കു ക്ഷേമത്തിലും യോഗ
ത്തിലും സുഖം ഭവിപ്പൂതാക. ദേവന്മാരെ
ഞങ്ങളെ സദാകാലം സ്വസ്ത്രീകളോടുകൂടി
പരിപാലിക്കേണമേ. ഋഗ്വേദം VΙΙ. 86.

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/12&oldid=197714" എന്ന താളിൽനിന്ന് ശേഖരിച്ചത്