ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 13 —

ല്ലോ. സ്വന്തപാപങ്ങളാൽ മാത്രമല്ല പിതാക്കന്മാ
രുടെ പാപങ്ങളാൽ കൂടെ സന്താനങ്ങൾക്കു കഷ്ട
നഷ്ടങ്ങൾ വരുമെന്നും അവർ വിചാരിച്ചിരുന്നു.
ശത്രുനിഗ്രഹം, സ്വാൎത്ഥപ്രതിപത്തി, പ്രപഞ്ചസക്തി
എന്നിവ അവർ പാപങ്ങളായി കരുതിയിരുന്നില്ല.
ഒന്നു നിശ്ചയമായി പറയാം. പൌരാണികമതത്തി
ലും തത്വജ്ഞാനസിദ്ധാന്തങ്ങളിലും കാണുന്നതിനേ
ക്കാൾ ഉയൎന്നതരം പാപബോധം ഋഗ്വേദമന്ത്രങ്ങ
ളിൽ കാണുന്നുണ്ടു. അവർ യാഗാരാധനകളിലെ
അബദ്ധങ്ങൾ കുലദൈവതങ്ങളിലുള്ള അഭക്തി എ
ന്നിവറ്റെഉഗ്രപാപങ്ങളായി കരുതിയിരുന്നു. “ഇങ്ങി
നെ അവർ പാപമോചനത്തിന്നായി യാചിച്ചിരു
ന്നെങ്കിലും പാപമോചനം എന്നതു ഹൃദയത്തിന്റെ
ദാഹത്തിനു പൂൎത്തിയും നിൎമ്മലജീവനിലേക്കുള്ള പ്ര
വേശനവും ആകുന്നു എന്നു അവർ ഗണിച്ചിരുന്നില്ല.
പാപമോചനത്തിന്നായി യാചിക്കുന്ന സംഗതി
വേറെ. പാപഭാരം തങ്ങളുടെ മേൽ തൂങ്ങുന്നേട
ത്തോളം ദേവന്മാരുടെ സഹായത്താൽ മേല്പറഞ്ഞ
ഐഹികസമ്പത്തുകളെ പ്രാപിച്ചനുഭവിപ്പാൻ പാ
ടില്ലെന്നു ബോധിച്ചിരുന്നതുകൊണ്ടാകുന്നു അവർ
പാപക്ഷമെക്കായി യാചിച്ചതു.”

പാരത്രിക പുരുഷാൎത്ഥം കൂടെ അവൎക്കു വേണ
മെന്നാഗ്രഹമുണ്ടായിരുന്നു. മരണഭയം ഹേതുവായി
അവർ ദീൎഘായുസ്സിന്നായി അപേക്ഷിച്ചു. ദീൎഘായു
സ്സിനാൽ അവരുടെ ജീവാഗ്രഹത്തിന്നു തൃപ്തിവരാ
യ്കയാൽ അമൎത്യതക്കായുള്ള വാഞ്ചയും ഉണ്ടായിരുന്നു.
എന്നാൽ അമൎത്യതയെ കുറിച്ചുള്ള പ്രസ്താവങ്ങൾ

2

"https://ml.wikisource.org/w/index.php?title=താൾ:56E236.pdf/15&oldid=197717" എന്ന താളിൽനിന്ന് ശേഖരിച്ചത്